രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യങ്ങളില്‍ സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും വാഹനയാത്രകളിലും വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. മാസ്ക് ധരിച്ചില്ലെങ്കില്‍ പിഴ ചമത്തും. എത്ര രൂപയാണെന്ന് ഉത്തരവില്‍ അറിയിച്ചിട്ടില്ല.
ഡെല്‍ഹി, തമിഴ്നാട്, പഞ്ചാബ് എന്നിവടങ്ങളിലും അടുത്തിടെ വീണ്ടും മാസ്ക് നിര്‍ബന്ധമാക്കിയിരുന്നു. ഡെല്‍ഹിയിലും തമിഴ്നാട്ടിലും 500 രൂപയാണ് മാസ്ക് ധരിക്കാതിരുന്നാല്‍ പിഴ.
അതേസമയം, സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. കൊച്ചിയില്‍ മാത്രമാണ് ചെറിയ തോതിലെങ്കിലും കേസുകള്‍ വര്‍ധിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.