എഡ്മന്റണില്‍ പീജിയണ്‍ ലേക്ക് റീജിയണല്‍ ഹൈസ്കൂളില്‍ വെച്ച് സഹപാഠിയുടെ കുത്തേറ്റ് സ്റ്റോളറി ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ നില ഗുരുതരമായി തുടരുന്നതായി റിപ്പോര്‍ട്ട്. വയറില്‍ ആഴത്തിലുള്ള കുത്തേറ്റതായി വിദ്യാര്‍ത്ഥിയുടെ അമ്മ പറഞ്ഞു. 10 ഡോളറിനു വേണ്ടിയുള്ള വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ വാക്കേറ്റമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ചൊവ്വാഴ്ച അറസ്റ്റിലായ പതിനാറ്കാരനെതിരെ കൊലപാതകശ്രമത്തിനും ക്രൂരമായ ആക്രമണത്തിനും ആര്‍സിഎംപി കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. ജാമ്യത്തിലിറങ്ങിയ പ്രതി ജൂണ്‍ 1 ന് കോടതിയില്‍ ഹാജരാകണം.
സ്കൂളിലേക്ക് വിദ്യാര്‍ത്ഥി എന്തിന് കത്തി കൊണ്ടുവന്നുവെന്നും അതിനു പിന്നിലെ കാരണമെന്താണെന്നും കൃത്യമായി എന്താണ് നടന്നതെന്നും മനസിലാക്കാന്‍ സംഭവവുമായി ബന്ധപ്പെട്ട് നിരവധിയാളുകളെ ചോദ്യം ചെയ്യുന്നുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.