പി.പി.ചെറിയാൻ, ഡാളസ്
ഒക്കലഹോമ: ഒക്കലഹോമ ഹാരയിൽ 61 വയസ്സുള്ള അനിത മിയേഴ്സിന് നായ്ക്കളുടെ ആക്രമണത്തിൽ ദാരുണാന്ത്യം. ഹാരയിലുള്ള കാറ്റ് ഫിഷ് ഡ്രൈവിൽ തിങ്കളാഴ്ചയാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.
പ്രാഥമിക അന്വേഷണത്തിൽ കുത്തുകളേറ്റിട്ടാണ് മരണം സംഭവിച്ചതെന്നാണ് പോലീസിന്റെ നിഗമനം.
ഏപ്രിൽ 26 ചൊവ്വാഴ്ച് ഒക്കലഹാമ കൗണ്ടി ഷെറീഫ് ടാമി ജോൺസൺ മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ ഇവരുടെ മരണം നായ്ക്കളുടെ കൂട്ടായ ആക്രമണത്തിലാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
സ്റ്റേറ്റ് മെഡിക്കൽ എക്സാമിനറുടെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് ഷെരീഫ് മരണം കൊലപാതകമല്ലെന്ന് അറിയിച്ചത്.
വീട്ടിൽ വളർത്തുന്ന നായയുമായി നടക്കാൻ ഇറങ്ങിയ സമയത്താണ് നായ്ക്കളുടെ ആക്രമണം ഉണ്ടായതെന്നും ഉണ്ടായതെന്നും ആക്രമണത്തിൽ ഇവരുടെ നായ്ക്കും പരിക്കേറ്റതായും യജമാനനെ സംരക്ഷിക്കാം ശ്രമിക്കുന്നതിനിടയിലാവാം ഈ നായയും അക്രമിക്കപെട്ടതെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു. സംഭവത്തെക്കുറിച്ച് ഒക്കലഹാമ ഷെരീഫ് ഓഫീസ് അന്വേഷണം ആരംഭിച്ചു.