കോവിഡ് പ്രതിസന്ധിക്കിടയിലും കഴിഞ്ഞവര്‍ഷം തെക്കന്‍ ആല്‍ബെര്‍ട്ടയില്‍ റെക്കോര്‍ഡ് അവയവമാറ്റ ശസത്രക്രിയകള്‍ നടന്നതായി ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസ്(എഎച്ചഎസ്). സതേണ്‍ ആല്‍ബര്‍ട്ട ട്രാന്‍സ്പ്ലാന്റ് പ്രോഗ്രാമിലെ അംഗങ്ങള്‍ 2021ല്‍ 105 ട്രാന്‍സ്പ്ലാന്റുകള്‍ (103 വൃക്കകളും രണ്ട് പാന്ക്രിയാസുകളും) നടത്തിയതായി എഎച്ച്എസ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2017 ല്‍ 101 ട്രാന്സ്പ്ലാന്റുകളെന്ന റെക്കോര്‍ഡാണ് കഴിഞ്ഞ വര്‍ഷം മറികടന്നത്.
2020 ല്‍ കോവിഡ് ആദ്യമായി സ്ഥിരീകരിച്ചപ്പോള്‍ തെക്കന്‍ ആല്‍ബെര്‍ട്ടയില്‍ 97 ട്രാന്സ്പ്ലാന്റുകളാണ് നടത്തിയത്.
2014 ല്‍ ആല്‍ബെര്‍ട്ട ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ഡൊണേഷന്‍ രജിസ്ട്രി ആരംഭിച്ചപ്പോള്‍ മുതല്‍ ഇതുവരെ ആല്‍ബെര്‍ട്ടയില്‍ 814,000 ത്തിലധികം പേര് അവയവം ദാനം ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് ഓണ്‍ലൈന്‍ വഴി നിയമപരമായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.