മിഷിഗൺ റോച്ചസ്റ്റർ ഹിൽസ് സെൻ്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് ദൈവാലയത്തിൻ്റെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് അനുഗ്രഹീതമായ തുടക്കം

By: 600007 On: Apr 27, 2022, 5:38 AM

പി.പി.ചെറിയാൻ, ഡാളസ് 

മിഷിഗൺ: മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലുൾപ്പെട്ട റോച്ചസ്റ്റർ ഹിൽസ് സെൻ്റ് ഗ്രീഗോറിയോസ് ഇടവക അനുഗ്രഹകരമായ 25 വർഷങ്ങൾ പിന്നിടുന്നു. പരിശുദ്ധ കാതോലിക്കാ ബാവാ മോറോൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് ത്രിതീയൻ, ഭദ്രാസന അസിസ്റ്റൻറ്റ് മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോക്ടർ സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്താ എന്നിവരുടെ അനുഗ്രഹാശീർവാദത്തോടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

ഇടവക ദിനമായ 2022 ഏപ്രിൽ മാസം 24 മുതൽ പെരുന്നാൾ ദിനമായ നവംബർ മാസം 5 വരെയാണ് സിൽവർ ജൂബിലി ആഘോഷ ക്രമീകരണങ്ങൾ. ഇടവക ദിനത്തോടനുബന്ധിച്ച് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ മലങ്കര സഭാ മാനേജിംഗ് കമ്മറ്റി അംഗമായ റെവ:ഫാദർ ഡോ: മാത്യു കോശി സിൽവർ ജൂബിലി ആഘോഷങ്ങൾ ഉത്ഘാടനം ചെയ്തു. ദൈവ പരിപാലനയുടെ 25 വർഷങ്ങൾ പൂർത്തീകരിക്കുന്ന ഇടവക, പരിശുദ്ധ ബാവാതിരുമേനിയുടെ 'സഹോദരൻ' ചാരിറ്റി പദ്ധതിയിലൂടെ, സഭയുടെ കോട്ടയം ഭദ്രാസനത്തിലുൾപ്പെട്ട വാഴൂർ സെൻ്റ് പീറ്റേഴ്സ് പള്ളി ഇടവകാംഗത്തിന് ഒരു ഭവനം നിർമിച്ച് നൽകുന്നു. പദ്ധതി സമയബന്ധിതമായി പൂർത്തിയാകുന്ന പക്ഷം, 'സഹോദരൻ ' പദ്ധതിയിലൂടെ പൂർണമായി പൂർത്തീകരിക്കപ്പെടുന്ന ആദ്യ ഭവനമായിരിക്കുമിത്. 

 സിൽവർ ജൂബിലി സൂവനീർ പ്രകാശനം, സ്ഥാപക അംഗങ്ങൾ, ഇടവകയിലെ മുതിർന്ന പൗരന്മാർ എന്നിവർക്ക് സമുചിതമായ ആദരം, M.M.V.S, M.G.O.C.S.M, Sunday School, Prayer Meeting തുടങ്ങിയ അദ്ധ്യാത്മീക സംഘടനകളുടെ ആഭിമുഖ്യത്തിൽ വിവിധ Mission, Charity, Community Outreach programs, വിശ്വാസ പഠന ക്ലാസുകൾ, വിവിധ വിഷയങ്ങളെ സംബന്ധിച്ചുള്ള സെമിനാറുകൾ തുടങ്ങി വിവിധ രീതിയിലുള്ള പ്രവർത്തനങ്ങളാണ് ഇക്കാലയളവിൽ ക്രമീകരിക്കുന്നത്. 2022 നവംബർ മാസം 4,5 തീയതികളിലായി തിരുവനന്തപുരം ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോക്ടർ ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായുടെ  പ്രധാന കാർമികത്വത്തിൽ നടത്തപ്പെടുന്ന വലിയ പെരുന്നാളിനോടനുബന്ധിച്ച് ആഘോഷ പരിപാടികൾ പൂർത്തീകരിക്കപ്പെടും. 

 *കൂടുതൽ വിവരങ്ങൾക്ക്* 

Fr.P.C.George (Vicar)- 248-805-3223
Mr. Shine T David: 586-359-9502(Treasurer)
Mr. Jebu Mathew: 848-468-6034( Secretary)
Mr. Joji Alex: 586-556-0917 (Silver Jubilee General Convenor)
Mr.Tiji.K.Joy 313-318-2685 (Silver Jubilee Souvenir Editor)