കാൽഗറി കോർണർ സ്റ്റോണിൽ മിനി വാൻ ടൗൺഹൗസിലേക്ക് ഇടിച്ചു കയറി. തിങ്കളാഴ്ച രാത്രി ഏകദേശം 11:15 മണിയോടെയാണ് 128 അവന്യൂവിൽ നിന്നും ഈസ്റ്റ് സൈഡിലേക്ക് അതിവേഗത്തിൽ സഞ്ചരിച്ച ഒരു ഒരു മിനി വാൻ കോർണർസ്റ്റോണിലെ സർക്കിളിന്റെ മീഡിയനിൽ ഇടിച്ച് സമീപത്തുള്ള ടൗൺ ഹൗസിലേക്ക് ഇടിച്ചു കയറിയത്. അപകടത്തിൽ രണ്ട് ടൗൺ ഹൗസ് യൂണിറ്റുകൾക്ക് കേടു പാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
വാനിന്റെ ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാൾ മദ്യ ലഹരിയിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിന് ഒരു മണിക്കൂർ മുൻപ് ഫാൽക്കൺറിഡ്ജിലെ ഒരു മാളിൽ നിന്ന് മോഷ്ടിക്കപ്പെട്ട വാനാണ് അപകടത്തിൽ പെട്ടത് എന്ന് പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 403-266-1234 എന്ന പോലീസ് നോൺ എമർജൻസി നമ്പറുമായോ 1-800-222-8477 എന്ന നമ്പറിൽ ക്രൈം സ്‌റ്റോപ്പേഴ്‌സുമായോ ബന്ധപ്പെടുവാൻ പോലീസ് അഭ്യർത്ഥിച്ചു.