ചിക്കൻ പൊള്ളിച്ചത്
കോഴിയുടെ കാൽ - 1
സവാള - 1
പച്ചമുളക് - 2
ഇഞ്ചി - ഒരു കഷ്ണം
വെളുത്തുള്ളി - 3 അല്ലി
തക്കാളി - 1 ചെറുത്
കുരുമുളകുപൊടി - 1 tsp
മഞ്ഞൾപ്പൊടി - 1/2 tsp
പിരിയൻ മുളകുപൊടി - 1 1/2 tsp
കറിവേപ്പില - 1 തണ്ട്
നാരങ്ങാനീര് - 1 tsp
ഉപ്പ് - ആവശ്യത്തിന്
എണ്ണ - 5 tbsp
വാഴയില - പൊതിയാൻ ആവശ്യം ഉള്ളത്
/2 tsp മുളകുപൊടി, 1/4 tsp മഞ്ഞൾപ്പൊടി, 1/2 tsp കുരുമുളകുപൊടി, നാരങ്ങാനീര്, ആവശ്യത്തിന് ഉപ്പ് എന്നിവ നന്നായി യോജിപ്പിച്ചു വരഞ്ഞു വെച്ചിരിക്കുന്ന കോഴിക്കാലിൽ തേച്ചു പിടിപ്പിച്ചു അര മണിക്കൂർ മാറ്റി വെക്കുക. അര മണിക്കൂർ കഴിഞ്ഞു, ഒരു പാനിൽ 3-4 tbsp എണ്ണ ചൂടാക്കി കോഴിക്കാൽ അധികം മൂക്കാതെ വറുത്തെടുക്കുക. ആ എണ്ണയിലേക്ക് തന്നെ സവാള, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചെറുതായി അരിഞ്ഞതും, ചതച്ചെടുത്ത ഇഞ്ചിയും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റുക. നിറം മാറി വരുമ്പോൾ 1/4 tsp മഞ്ഞൾപ്പൊടി, 1 tsp മുളകുപൊടി, 1/2 tsp കുരുമുളകുപൊടി എന്നിവ ചേർത്ത് വഴറ്റുക. പച്ചമണം മാറുമ്പോൾ തക്കാളിയും ആവശ്യത്തിന് ഉപ്പും ചേർത്ത് അടച്ചു വെച്ച് വേവിക്കുക. വാഴയില വാട്ടി എടുത്തു, നിവർത്തി വെക്കുക. അതിന്റെ നടുവിൽ ഉണ്ടാക്കി വെച്ച മസാല പകുതി വെക്കുക. ഇതിനു മുകളിൽ വറുത്തെടുത്ത കോഴിക്കാൽ വെച്ച് മുകളിൽ വീണ്ടും ബാക്കിയുള്ള മസാല വെക്കുക. വാഴയില നന്നായി മടക്കി പൊതിഞ്ഞെടുക്കുക. ഒരു വാഴനാരോ, നൂലോ കൊണ്ട് ഇത് കെട്ടി വെക്കുക. ഒരു പാനിൽ 2-3 സ്‌പൂൺ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ, ഈ പൊതി അതിലേക്കു വെച്ച് ചെറു തീയിൽ ഓരോ വശവും പത്തു മിനിറ്റ് മൂടി വെച്ച് വേവിക്കുക. ശേഷം ചൂടോടെ വിളമ്പാം.