ഇന്ത്യയില്‍ കോവിഡ് നാലാം തരംഗ ഭീഷണി:  പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു 

By: 600002 On: Apr 26, 2022, 3:15 PM


രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. നാലാം തരംഗ ഭീഷണി നേരിടുകയാണ്. ഈ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു.  രാജ്യത്തെ കോവിഡ് സാഹചര്യം, ആരോഗ്യ സംവിധാനത്തിലെ മുന്നൊരുക്കങ്ങള്‍, വാക്‌സിന്‍ വിതരണത്തിന്റെ തല്‍സ്ഥിതി എന്നിവ വിലയിരുത്താനാണ് യോഗം വിളിച്ചിരിക്കുന്നത്. 

ചില സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ കുത്തനെ ഉയരുകയാണ്. ഡെല്‍ഹി, പഞ്ചാബ്, തമിഴ്‌നാട് തുടങ്ങിയിടങ്ങളില്‍ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കിയിട്ടുണ്ട്. കൂടാതെ, പൊതുയിടങ്ങളില്‍ സാമൂഹിക അകലം പാലിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 2,483 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.