പൈലറ്റുമാരുടെ ക്ഷാമം മൂലം യുഎസില്‍ വിമാനക്കമ്പനികള്‍ യാത്രക്കാര്‍ക്ക് വിമാനയാത്രയ്ക്ക് പകരം ബസ് യാത്രയാണ് ഇപ്പോള്‍ സേവനമായി ലഭ്യമാക്കുന്നത്. അമേരിക്കയിലെ പ്രമുഖ വിമാനക്കമ്പനികളായ അമേരിക്കന്‍ എയര്‍ലൈന്‍സും യുണൈറ്റഡ് എയര്‍ലൈന്‍സുമാണ് ഹ്രസ്വദൂര റൂട്ടുകളില്‍ ബസ് യാത്ര ഏര്‍പ്പാടാക്കുന്നത്. ഇതിനായി ബസ് സര്‍വീസ് കമ്പനികളെ വിമാനകമ്പനികള്‍ ആശ്രയിക്കുകയാണ്.
രാജ്യത്തെ വലിയ വിമാനക്കമ്പനിയായ അമേരിക്കന്‍, ഫിലാഡെല്‍ഫിയ, എയര്‍പോര്‍ട്ടില്‍ നിന്ന് 73 മൈല്‍ അകലെയുള്ള അലന്‍ടൗണ്‍, 56 മൈല്‍ അകലെയുള്ള അറ്റ്‌ലാന്റിക് സിറ്റി എന്നിവടങ്ങളിലേക്ക് യാത്രക്കാരെ എത്തിക്കുന്നതിനായി ലാന്‍ഡ്‌ലൈന്‍ എന്ന ബസ് സര്‍വീസ് കമ്പനിയുമായി കരാറിലെത്തിയതായാണ് സൂചന. ജൂണ്‍ 3 മുതല്‍ ഇത് ആരംഭിക്കും.