ഇന്ത്യയില്‍ 6-12 വയസ് പ്രായമുള്ള കുട്ടികള്‍ക്ക് കോവാക്‌സിന്‍ നല്‍കാന്‍ അനുമതി

By: 600002 On: Apr 26, 2022, 10:14 AM

 

രാജ്യത്തെ ആറ് മുതല്‍ 12 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് കോവാക്‌സിന്‍ നല്‍കാന്‍ ദി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ(ഡിസിജിഐ)യുടെ അനുമതി. രാജ്യത്ത് പ്രതിദിനം കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങളോടെ കുട്ടികള്‍ക്ക് വാക്‌സിന്‍ ഉപയോഗിക്കാനുള്ള അനുമതി നല്‍കിയിരിക്കുന്നത്. 

കുട്ടികളിലെ വാക്‌സിന്റെ ഉപയോഗം സംബന്ധിച്ച് സുരക്ഷാവിവരങ്ങള്‍ പതിനഞ്ച് ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കാന്‍ ഭാരത് ബയോടെക്കിനോട് ഡിസിജിഐ നിര്‍ദേശിച്ചു. 

നേരത്തെ, അഞ്ച് മുതല്‍ 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് കോർബെ വാക്‌സിന്റെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയിരുന്നു.