കോംഗോയില്‍ വിനാശകാരിയായ എബോള വൈറസ് വീണ്ടും പൊട്ടിപ്പുറപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. വൈറസ് ബാധമൂലം ഒരു രോഗി മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എബോള വൈറസ് രാജ്യത്ത് പടരുന്നതായി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2018 നു ശേഷം ആറാം തവണയാണ് കോംഗോയില്‍ എബോള ബാധയുണ്ടാകുന്നത്.
എബോള സ്ഥിരീകരിച്ചതോടെ ടെസ്റ്റുകളും സമ്പര്‍ക്കപ്പട്ടികകളും വിപുലമാക്കുകയാണ് ആരോഗ്യ വകുപ്പ് അധികൃതര്‍. ബാന്‍ഡക സ്വദേശിയായ മുപ്പത്തിയൊന്നുകാരനാണ് എബോള ലക്ഷണങ്ങളുമായി ആശുപത്രിയിലെത്തിയത്. രോഗിയെ കൂടുതല്‍ ചികിത്സയ്ക്കായി എബോള ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റിയിരുന്നു. അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന രോഗി മരണത്തിന് കീഴടങ്ങി. രോഗിയുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ഉറവിടം സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്ന് ഗ്ലോബല്‍ ഹെല്‍ത്ത് ഏജന്‍സി അറിയിച്ചു.