പി.പി.ചെറിയാൻ, ഡാളസ്
വിസ്കോൺസിൻ: വിസ്കോൺസിൻ ചിപ്പ്‌വേ ഫോൾസിൽ നിന്നും ഞായറാഴ്ച കാണാതായ ഇല്ലിയാന ലില്ലി പീറ്റേഴ്‌സിന്റെ മൃതദേഹം തിങ്കളാഴ്ച് രാവിലെ ചിപ്പ്‌വേ ഫോൾസ് പോലീസ് അറിയിച്ചു.
ആന്റിയുടെ വീട്ടിലേയ്ക്ക് വന്നതായിരുന്നു ഇല്ലിയാന. അവിടെ കളിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് സമയത്താണ് കുട്ടിയെ കാണാതായത്. കുട്ടി ഉപയോഗിച്ചുകൊണ്ടിരുന്ന സൈക്കിൾ അവിടെ തന്നെയുണ്ടായിരുന്നു. പിറ്റേദിവസം രാവിലെ വീടിനടുത്തുള്ള വൃക്ഷ നിബിഡമായ പ്രദേശത്തു നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്നും പ്രാഥമിക പരിശോധനയിൽ ഇതൊരു കൊലപാതമാണെന്നാണ് കരുതുന്നതെന്നും പോലീസ് പറഞ്ഞു.
യൂണിഫൈഡ് സ്‌കൂൾ ഡിസ്ട്രിക്റ്റ് അധികൃതർ പോലീസുമായി സഹകരിച്ച് കുട്ടി മരിക്കുവാനിടയായ സാഹചര്യത്തെക്കുറിച്ച് പഠിച്ചു കൊണ്ടിരിക്കുകയാണെന്നും ഇന്ന് രാവിലെ നടത്തിയ വാർത്ത സമ്മേളനത്തിൽ സ്‌കൂൾ അധികൃതർ പറഞ്ഞു.
സ്ഥലത്തു അപകടകരമായ സ്ഥിതിയാണ് നിലവിലുള്ളതെന്നും ഇവിടെ താമസിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് വിവരം ലഭിക്കുന്നവർ ചിപ്പ്‌വേ കൗണ്ടി ഡിസ്പാച്ച് സെന്ററിനെ 715 726 7701 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്.