''കേരളം ശ്രീനാരായണ ഗുരുവിന്റെ ജന്മത്താല്‍ ധന്യമായ പുണ്യഭൂമി''; മലയാളത്തില്‍ പ്രസംഗിച്ച് പ്രധാനമന്ത്രി 

By: 600002 On: Apr 26, 2022, 7:50 AM

 

ശിവഗിരി തീര്‍ത്ഥാടന നവതി ആഘോഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനചടങ്ങില്‍ അദ്ദേഹം മലയാളത്തില്‍ സംസാരിച്ചു. ഭാരതത്തിന്റെ അധ്യാത്മിക ചൈതന്യമാണ് ശ്രീനാരായണ ഗുരുവെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ജന്മത്താല്‍ ധന്യമായ പുണ്യഭൂമിയാണ് കേരളമെന്നും മോദി പ്രസംഗത്തില്‍ വിശേഷിപ്പിച്ചു. 

ശിവഗിരി തീര്‍ത്ഥാടന നവതി, ബ്രഹ്‌മവിദ്യാലയ കനകജൂബിലി എന്നിവയുടെ ഒരുവര്‍ഷം നീളുന്ന ആഘോഷത്തിന്റെ ആഗോളതല ഉദ്ഘാടനം ഡെല്‍ഹിയില്‍ പ്രധാനമന്ത്രി നിര്‍വഹിച്ചു.