പി.പി.ചെറിയാൻ, ഡാളസ്
വാഷിംഗ്‌ടൺ ഡി.സി: ഉക്രൈയിനിൽ യു.എസ് അംബാസിഡറാബ്രിഡ്‌ജറ്റ് ബ്രിങ്കിനെ പ്രസിഡന്റ് ജോ ബൈഡൻ നാമനിർദ്ദേശം ചെയ്തു. ഏപ്രിൽ 25 തിങ്കളാഴ്ച ഇത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടായത്. റഷ്യൻ അധിനിവേശം മൂന്നാം മാസം പിന്നിടുമ്പോളാണ് പ്രസിഡന്റ് പുതിയ അംബാസിഡറെ ഉക്രൈനിൽ നിയമിച്ചിരിക്കുന്നത്.
അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും, പ്രതിരോധ സെക്രട്ടറി ലിയോഡ് ഓസ്റ്റിനും ഉന്നത തല ചർച്ചയ്ക്കായി ഉക്രൈനിലേക്ക് പോയതിനു പിന്നാലെയാണ് പുതിയ അംബാസിഡറെ ബൈഡൻ നോമിനേറ്റ് ചെയ്തിരിക്കുന്നത്.
ഇപ്പോൾ സ്ലോവാക്ക് റിപ്പബ്ലിക്കിൽ യു.എസ് അംബാസിഡറായി സേവനമനുഷ്ടിച്ചു വരികയാണ് ബ്രിങ്ക്. ഇതിനു മുൻപ് സീനിയർ അഡ്വൈസറായും പ്രവർത്തിച്ചിട്ടുണ്ട്.
താഷ്കന്റ്, ഉസ്‌ബെക്കിസ്ഥാൻ, ജോർജിയ തുടങ്ങിയ സ്ഥലങ്ങളിൽ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനായും പ്രവർത്തിച്ചിരുന്നു. മിഷിഗണിലെ നിന്നുള്ള ഇവർക്ക് നിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട്. ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് റിപ്പബ്ലിക്കൻ തീയറിയിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുള്ള ഇവർക്ക് റഷ്യൻ, സ്ലോവാക്ക്, സെർബിയൻ, ജോർജിയൻ, ഫ്രഞ്ച് ഭാഷ നൈപുണ്യവുമുണ്ട്.
ഉക്രൈനിൽ അമേരിക്ക സ്വീകരിച്ചിട്ടുള്ള നിലപാടുകൾ ലോക രാജ്യങ്ങളെ ബോധ്യപ്പെടുത്തുക, സഹകരണം നേടിയെടുക്കുക തുടങ്ങിയ ചുമതലകളാണ് ബൈഡൻ ഇവരെ ഏൽപ്പിച്ചിരിക്കുന്നത്.