തൊഴില്‍ക്ഷാമം നേരിടാന്‍ വിദേശ റിക്രൂട്ട്‌മെന്റ് വര്‍ധിപ്പിക്കും; നടപടികളുമായി ക്യുബെക് 

By: 600002 On: Apr 26, 2022, 6:24 AM


സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന വലിയ തൊഴില്‍ക്ഷാമമാണ് ക്യുബെക് അഭിമുഖീകരിക്കുന്നത്. ഇതിനൊരു പരിഹാരമെന്ന നിലയില്‍ പുതിയൊരു നടപടിക്കൊരുങ്ങുകയാണ് പ്രവിശ്യ. വരും വര്‍ഷങ്ങളില്‍ തൊഴില്‍മേഖല കാര്യക്ഷമമാക്കുന്നതിന് വിദേശത്ത് നിന്നും ജീവനക്കാരെ നിയമിക്കേണ്ടി വരുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. 
തിങ്കളാഴ്ച ക്യൂബെക്ക് സിറ്റിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ക്യുബെക്ക് എംപ്ലോയ്മെന്റ് മന്ത്രി ജീന്‍ ബൗലറ്റ് ഇക്കാര്യം അറിയിച്ചത്.

തൊഴിലുടമകള്‍ നേരിടുന്ന പ്രധാന വെല്ലുവിളിയായ തൊളിലാളി ക്ഷാമം പരിഹരിക്കുന്നതിന് ഒരു മാര്‍ഗമാണ് വിദേശ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ്. വിവിധ രാജ്യങ്ങളില്‍ നിന്നായി 3,000 ത്തോളം തൊഴിലാളികളാണ് റിക്രൂട്ട് ചെയ്യാന്‍ ലക്ഷ്യമിടുന്നത്. അടുത്ത ഏതാനും വര്‍ഷങ്ങളില്‍ റിക്രൂട്ട്‌മെന്റുകളുടെ എണ്ണവും വര്‍ധിച്ചേക്കാം. ഇതിനകം തന്നെ റിക്രൂട്ട്‌മെന്റുകള്‍ കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ ഇരട്ടിയാണ്. വരും മാസങ്ങളില്‍, താല്‍പ്പര്യമുള്ള തൊഴിലുടമകള്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്ന രാജ്യങ്ങളില്‍ '17 ക്യുബെക് ദിനങ്ങള്‍' ( 17 Quebec Days) എന്ന പേരില്‍ ക്യാമ്പ് സംഘടിപ്പിക്കാന്‍ പദ്ധതിയിടുന്നുണ്ട്. 

ഫ്രാന്‍സ്, മൊറോക്കോ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടുതല്‍ മുന്‍ഗണനയുണ്ട്. അല്ലെങ്കില്‍ മറ്റ് രാജ്യങ്ങളില്‍ ഫ്രഞ്ച് ഭാഷ അനായാസം കൈകാര്യം ചെയ്യാന്‍ കഴിവുള്ള വ്യക്തികള്‍ക്കും തൊഴിലിനായി അപേക്ഷിക്കാം. റിക്രൂട്ട് ചെയ്യുന്നവരുടെ ഇന്റഗ്രേഷനും ക്യുബെക്കില്‍ അവരെ നിലനിര്‍ത്തുന്നതിനും ഇത് സുഗമമാക്കും.  ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, എഞ്ചിനീയറിംഗ്, കണ്‍സ്ട്രക്ഷന്‍ വ്യവസായം, ഹെല്‍ത്ത് ആന്‍ഡ് ഡേകെയര്‍ സേവനങ്ങള്‍ തുടങ്ങിയ ഹ്രസ്വകാല ആവശ്യങ്ങള്‍ ഏറ്റവും കൂടുതലുള്ള മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

ജീവനക്കാരുടെ നഷ്ടവും റിക്രൂട്ട്മെന്റ് ബുദ്ധിമുട്ടുകളും കണക്കിലെടുത്ത്  പാന്‍ഡെമിക് വളരെയധികം ബാധിച്ചതിനാല്‍ ഹോട്ടല്‍, റസ്റ്റോറന്റ് വ്യവസായം പോലുള്ള മറ്റ് മേഖലകള്‍ക്കും കുറച്ച് സഹായം ലഭിക്കും.

ക്യുബെക്കില്‍ തൊഴിലാളിക്ഷാമം എല്ലാ മേഖലകളിലും രൂക്ഷമാണെന്ന് ബൗളറ്റ് പറയുന്നു. 2030 ഓടെ 1.4 മില്യണ്‍ കുറയാത്ത കുറയാത്ത ഒഴിവുകള്‍ നികത്തപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.