വെള്ളിയാഴ്ച മുതൽ, കാനഡയിലെ വാൾമാർട്ട് സ്റ്റോറുകളിലും ഓൺലൈൻ ഗ്രോസറി പിക്കപ്പുകൾക്കും ഡെലിവറികൾക്കും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ നൽകില്ല. വാൾമാർട്ടിന്റെ രാജ്യത്തുടനീളമുള്ള 400-ലധികം സ്ഥലങ്ങളിൽ ഈ മാറ്റം ബാധകമാകുമെന്ന് വാൾമാർട്ട് ഭൗമദിനത്തിൽ അറിയിച്ചു. ഉപഭോക്താക്കൾക്ക് പുനരുപയോഗിക്കാവുന്ന ബാഗുകൾ കൊണ്ടുവരുകയോ അല്ലെങ്കിൽ സ്റ്റോറിൽ നിന്നും വാങ്ങുകയോ ചെയ്യാവുന്നതാണ്.
ഓരോ വർഷവും 680 ദശലക്ഷത്തിലധികം ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾ ഭൂമിയിലേക്ക് കളയുന്നത് തടയാൻ തങ്ങളുടെ നീക്കം സഹായിക്കുമെന്ന് വാൾമാർട്ട് പറഞ്ഞു. എൻവയോൺമെന്റ് കാനഡയുടെ റിപ്പോർട്ടുകൾ അനുസരിച്ച്, ഏകദേശം 3 ദശലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ ആണ് കാനഡയിൽ ഓരോ വർഷവും പുറംതള്ളപ്പെടുന്നത്. ഇതിൽ ഒമ്പത് ശതമാനം മാത്രമേ പുനരുപയോഗം ചെയ്യപ്പെടുന്നുള്ളൂ.