ഇന്ത്യയിലെ 10 യൂട്യൂബ് ചാനലുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി 

By: 600002 On: Apr 25, 2022, 2:50 PM


ഇന്ത്യയിലെ 10 യൂട്യൂബ് ചാനലുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി പ്രക്ഷേപണ മന്ത്രാലയം. ദേശീയ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ ഉള്ളടക്കം പ്രക്ഷേപണം ചെയ്തതിനാണ് നടപടി. മൊത്തം 16 യൂട്യൂബ് ചാനലുകള്‍ക്കാണ് പ്രക്ഷേപണ മന്ത്രാലയം നിരോധനമേര്‍പ്പെടുത്തിയത്. ഇതില്‍ പത്തെണ്ണം ഇന്ത്യയിലേതും ആറെണ്ണം പാകിസ്താനില്‍ നിന്നുള്ളതുമാണ്.

സൈനി എജ്യുക്കേഷന്‍ റിസര്‍ച്ച്, ഹിന്ദി മേ ദേഖോ, ടെക്നിക്കല്‍ യോഗേന്ദ്ര, അജ് തെ ന്യൂസ്, എസ്ബിബി ന്യൂസ്, ഡിഫന്‍സ് ന്യൂസ് 24*7, ദ സ്റ്റഡി ടൈം, ലേറ്റസ്റ്റ് അപ്ഡേറ്റ്, എംആര്‍എഫ് ടിവി ലൈവ്, തഹഫുസ് ഇ ദീന്‍ ഇന്ത്യ, ആജ് തക് പാകിസ്താന്‍, ഡിസ്‌കവര്‍ പോയിന്റ്, റിയാലിറ്റി ചെക്ക്സ്, കൈസര്‍ ഖാന്‍, ദ വോയ്സ് ഓഫ് ഏഷ്യ, ബോല്‍ മീഡിയ ബോല്‍, എന്നീ 16 യൂട്യൂബ് ചാനലുകള്‍ക്കാണ് നിരോധനം.