സംസ്ഥാന സര്‍ക്കാര്‍ നിര്‍മിച്ച ആദ്യ സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടനത്തിനൊരുങ്ങുന്നു

By: 600002 On: Apr 25, 2022, 2:39 PM

 

സംസ്ഥാന സര്‍ക്കാര്‍ നിര്‍മിച്ച ആദ്യത്തെ സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടനത്തിനൊരുങ്ങുന്നു. സംസ്ഥാനത്തെ നാലാമത്തെ സെന്‍ട്രല്‍ ജയിലാണിത്. തവനൂര്‍ കൂരടയില്‍ ജയില്‍ വകുപ്പിന് കീഴിലുള്ള 8 ഏക്കര്‍ ഭൂമിയില്‍ 3 നിലകളിലായി നിര്‍മിച്ച സെന്‍ട്രല്‍ ജയില്‍ സമുച്ചയം മെയ് ആദ്യവാരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്നാണ് സൂചന. 

സംസ്ഥാന സര്‍ക്കാരിന്റെ നൂറ്ദിന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കിയതാണ് ഈ ജയില്‍. 35 കോടി രൂപ നിര്‍മാണത്തിന് ചെലവായതായാണ് റിപ്പോര്‍ട്ട്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍മാണം ആരംഭിച്ച പദ്ധതിയാണിത്. പലതവണ നിര്‍മാണം സ്തംഭിച്ച പദ്ധതി രണ്ടാം ഘട്ടത്തില്‍ അനുവദിച്ച 14.7 കോടി രൂപ ഉപയോഗിച്ചാണ് പൂര്‍ത്തിയാക്കിയത്. 

ആദ്യഘട്ടത്തില്‍ 750 തടവുകാരം പാര്‍പ്പിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. നിര്‍മാണം അവസാനഘട്ടത്തിലാണ്.