സംസ്ഥാനത്ത് വൈന്‍ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ ചട്ടങ്ങളായെന്ന് റിപ്പോര്‍ട്ട്. മൂന്ന് വര്‍ഷ ലൈസന്‍സ് കാലാവധിയാണ് കേന്ദ്രത്തിനുണ്ടാവുക. 50,000 രൂപയാണ് വാര്‍ഷിക ഫീസ്. എക്സൈസ് വകുപ്പ് തയാറാക്കിയ ചട്ടങ്ങള്‍ നിയമവകുപ്പ് പരിശോധിച്ച ശേഷം നികുതി വകുപ്പിന്റെ അംഗീകാരത്തോടെ പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന.
വൈന്‍ ബോട്ടിലിംഗ് ലൈസന്‍സിന്റെ ഫീസ് 5000 രൂപയാണ്. ഉല്‍പ്പാദന കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിനായി അപേക്ഷകനും എക്സൈസ് വകുപ്പും കരാറില്‍ ഏര്‍പ്പെടണം. സ്ഥാപനവും അതുമായി ബന്ധപ്പെട്ട സ്വത്തുവകകളും സര്‍ക്കാരിന് ഈട് നല്‍കണം. എന്തെങ്കിലും കാരണത്താല്‍ സര്‍ക്കാരിന് പണം തിരികെ പിടിക്കണമെങ്കില്‍ ജപ്തി നടപടികളിലേക്ക് കടക്കാനാകും. ലൈസന്‍സ് അനുവദിച്ചതായി അറിയിപ്പ് കിട്ടി 10 ദിവസത്തിനകം കരാറില്‍ ഏര്‍പ്പെടണം. ഇല്ലെങ്കില്‍ ലൈസന്‍സ് റദ്ദ് ചെയ്യും. ഫീസ് തിരികെ ലഭിക്കില്ല.