സ്‌നാപ്ചാറ്റ് വളരുന്നു,ഫേസ്ബുക്കിനും മേലെ...പ്രതിദിന ഉപയോക്താക്കളുടെ എണ്ണം കുത്തനെ വര്‍ധിച്ചതായി കണക്കുകള്‍ 

By: 600002 On: Apr 25, 2022, 9:34 AM


ജനപ്രീതി നേടിയ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയവയ്ക്ക് ഈയിടെയായി വലിയ മുന്നേറ്റം നടത്താന്‍ കഴിയുന്നില്ലെന്നാണ് അടുത്തിടെ പുറത്തുവന്നൊരു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇതിനെയെല്ലാം സ്‌നാപ്ചാറ്റിന്റെ വളര്‍ച്ച പിന്നിലാക്കിയെന്നാണ് കണക്കുകള്‍. 

സ്‌നാപ്ചാറ്റ് 2022 ലെ ആദ്യ പാദ സാമ്പത്തിക ഫലങ്ങള്‍ പ്രഖ്യാപിച്ചു. ഇതനുസരിച്ച് സ്‌നാപ്ചാറ്റ് ആപ്ലിക്കേഷന്‍ അതിന്റെ എതിരാളികളായ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ എന്നിവയെ മറികടക്കുന്നതില്‍ വിജയിച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

സ്‌നാപ്ചാറ്റിന്റെ പ്രതിദിന സജീവ ഉപയോക്താക്കളുടെ എണ്ണം കുത്തനെ വര്‍ദ്ധിക്കുകയാണെന്നാണ് കണക്കുകള്‍. സ്‌നാപ്ചാറ്റിന്റെ ഡിഎയു വര്‍ഷം തോറും 18 ശതമാനം വര്‍ധിപ്പിച്ച് 332 ദശലക്ഷമായി. കഴിഞ്ഞ അഞ്ച് പാദങ്ങളില്‍ ഉപയോക്തൃ വളര്‍ച്ച 20 ശതമാനം പിന്നിട്ട കമ്പനി ഇക്കാര്യത്തില്‍ ഗണ്യമായ വിജയം കൈവരിച്ചിട്ടുണ്ട്. ഇതോടൊപ്പം വരുമാനം 38 ശതമാനം ഉയര്‍ന്ന് 1.06 ബില്യണ്‍ ഡോളറിലുമെത്തി. 2021 ന്റെ ആദ്യ പാദം മുതല്‍ 44 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് കമ്പനി തന്നെയാണ് അറിയിച്ചത്.