മെയ് മാസം പകുതിയോടെ ആകാശത്ത് തെളിയും 'ഫ്‌ളവര്‍മൂണ്‍' 

By: 600002 On: Apr 25, 2022, 9:04 AM

മെയ് പകുതിയോടെ കാനഡയില്‍ പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമായേക്കാമെന്ന് ശാസ്ത്രജ്ഞര്‍. മെയ് 15 ന് ഗ്രഹണം സാധ്യമാകുമെന്നാണ് സൂചന. ചന്ദ്രഗ്രഹണം തീരത്ത് നിന്നും കൃത്യമായി ദര്‍ശിക്കാം. എങ്കിലും പതിവുപോലെ പ്രാദേശിക കാലാവസ്ഥയും സമയവും ആശ്രയിച്ചായിരിക്കും ചന്ദ്രഗ്രഹണം ദൃശ്യമാവുക. 

ഈസമയത്ത് പൂര്‍ണ ചന്ദ്രനാണ് ആകാശത്ത് ഉദിക്കുക. ഈ മാസത്തിലെ പൂര്‍ണചന്ദ്രനെ ഫ്‌ളവര്‍മൂണ്‍ എന്നു വിളിക്കുന്നു. മില്‍ക്ക്മൂണ്‍, കോണ്‍ പ്ലാന്റിംഗ് മൂണ്‍ എന്ന പേരുകളിലും അറിയപ്പെടാറുണ്ട്. 

ഓട്ടവയ്ക്ക് സമീപമുള്ള ജ്യോതിശാസ്ത്ര അധ്യാപകന്‍ പറയുന്നതനുസരിച്ച് ചന്ദ്രഗ്രഹണം ഏതാണ്ട് മൂന്നരമണിക്കൂര്‍ നീണ്ടുനില്‍ക്കും. കിഴക്കന്‍, മധ്യ മേഖലകളില്‍ മുഴുവന്‍ ഗ്രഹണം സാധിക്കും. അതേസമയം, മൗണ്ടെയ്ന്‍, പസഫിക് മേഖലകളില്‍ ചന്ദ്രന്‍ ഉദിക്കുമ്പോള്‍ ഗ്രഹണം പുരോഗമിക്കുമെന്ന് ശാസ്ത്രജ്ഞന്മാര്‍ പറയുന്നു. 

ഫെഡറല്‍ ഗവണ്‍മെന്റിന്റെ വെബ്‌സൈറ്റില്‍ സൂചിപ്പിക്കുന്ന പ്രകാരം, സൗരഗ്രഹണങ്ങളില്‍ നിന്ന് വ്യത്യസ്തമായി ചന്ദ്രഗ്രഹണങ്ങള്‍ പ്രായോഗികമായി ഒരു മുഴുവന്‍ അര്‍ധഗോളത്തിനും കാണാന്‍ സാധിക്കും. അതിനര്‍ത്ഥം കൂടുതല്‍ ആളുകള്‍ക്ക് ഗ്രഹണം ദീര്‍ഘനേരത്തേക്ക് വീക്ഷിക്കാന്‍ സാധിക്കുമെന്നാണ്. 

പൂര്‍ണചന്ദ്ര ഗ്രഹണത്തെക്കുറിച്ച് കൂടുതലറിയാന്‍ ഫെഡറല്‍ ഗവണ്‍മെന്റിന്റെ https://www.asc-csa.gc.ca/eng/astronomy/eclipses/lunar-eclipses.asp എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.