ആല്‍ബെര്‍ട്ടയിലെ അല്‍ഷിമേഴ്‌സ് സൊസൈറ്റിക്കായി ഹോക്കി ടൂര്‍ണമെന്റ് വഴി 1.25 മില്യണ്‍ ഡോളര്‍ സമാഹരിച്ചു

By: 600002 On: Apr 25, 2022, 7:12 AM


അല്‍ഷിമേഴ്‌സ് രോഗികളുടെ അതിജീവനത്തിനായി ഐസ്‌ഹോക്കി ടൂര്‍ണമെന്റിലൂടെ ധനസമാഹരണം നടത്തിയിരിക്കുകയാണ് അല്‍ഷിമേഴ്‌സ് ഫേസ് ഓഫ് എന്ന ചാരിറ്റി സംഘടന. അല്‍ഷിമേഴ്‌സ് സൊസൈറ്റി ഓഫ് ആല്‍ബെര്‍ട്ടയ്ക്കും നോര്‍ത്ത് വെസ്റ്റ് ടെറിറ്ററികളിലുമുള്ള അല്‍ഷിമേഴ്‌സ് രോഗികള്‍ക്ക് വേണ്ടിയാണ് പണം സ്വരൂപിക്കുന്നത്. 

ഇത് ഈവന്റിന്റെ 13 ആം വര്‍ഷമാണെന്ന് സംഘാടക സമിതി ചെയര്‍മാന്‍ ഡാരല്‍ ഫ്രൈസന്‍ പറഞ്ഞു. ഇത്തവണ ഇന്‍-പേഴ്‌സണ്‍ ഫോര്‍മാറ്റിലേക്ക് മടങ്ങിയതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. ഈ വര്‍ഷത്തെ ടൂര്‍ണമെന്റ് അല്‍ഷിമേഴ്സ് സൊസൈറ്റിക്കായി 1.25 മില്യണ്‍ ഡോളര്‍ സമാഹരിച്ചു. ഇവന്റ് ഒരു വര്‍ഷം കൊണ്ട് നേടിയ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് അടുത്താണ് ഇതെന്ന് ഫ്രൈസെന്‍ പറയുന്നു.

ടൂര്‍ണമെന്റ് അധികൃതര്‍ പറയുന്നതനുസരിച്ച് നിലവില്‍ 50,000 ത്തിലധികം പേര്‍ ആല്‍ബെര്‍ട്ടയിലും നോര്‍ത്ത് വെസ്റ്റ് ടെറിറ്ററിയിലും ഡിമെന്‍ഷ്യരോഗികളാണ്. രോഗം ബാധിച്ചവരെ സഹായിക്കാനും രോഗം സംബന്ധിച്ച് ഗവേഷണം നടത്താന്‍ സഹായിക്കാനും ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പണം സ്വരൂപിക്കുന്നത്.