2023 ജി-20 ഉച്ചകോടി: വേദിയാകാന്‍ കേരളവും പരിഗണനയില്‍ 

By: 600002 On: Apr 25, 2022, 6:51 AM


കേരള ചരിത്രത്തില്‍ ആദ്യമായി ഒരു ആഗോള ഉച്ചകോടിക്ക് സംസ്ഥാനം വേദിയാകാന്‍ പോകുന്നു. ഇന്ത്യ ആഥിതേയത്വം വഹിക്കുന്ന 2023 ലെ ജി-20 ഉച്ചകോടിയുടെ മന്ത്രിതല യോഗത്തിന് വേദിയാകാന്‍ കൊച്ചിയെയും പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 
വേദിയും അനുബന്ധ സൗകര്യങ്ങളും വിലയിരുത്താന്‍ കേന്ദ്ര ഉദ്യോഗസ്ഥ സംഘം കൊച്ചയിലെത്തി മടങ്ങി. സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയ സംഘം സൗകര്യങ്ങള്‍ സംബന്ധിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. സൗകര്യങ്ങളില്‍ സംഘം തൃപ്തി രേഖപ്പെടുത്തിയെന്നാണ് സൂചന. 

ഡിസംബറിലാണ് ഇന്‍ഡോനേഷ്യയില്‍ നിന്ന് ജി-20 ഉച്ചകോടിയുടെ അധ്യക്ഷ പദവി ഇന്ത്യ ഏറ്റെടുക്കുക. 200 ഓളം കൂടിക്കാഴ്ചകള്‍ക്കും യോഗങ്ങള്‍ക്കും ഇന്ത്യ വേദിയാകുന്നുണ്ട്. ഇതില്‍ പ്രധാനപ്പെട്ട മന്ത്രിതല ഉച്ചകോടിയാണ് കൊച്ചിയില്‍ നടത്താന്‍ ഉദ്ദേശിക്കുന്നത്.