കാനഡയിൽ വീടുകളുടെ വില അടുത്ത വർഷം കുറയാൻ സാധ്യതയുള്ളതായി റിപ്പോർട്ടുകൾ 

By: 600007 On: Apr 24, 2022, 9:45 PM


കാനഡയിൽ വർദ്ധിച്ചുവരുന്ന പലിശനിരക്കുകൾ മൂലം അടുത്ത വർഷം കനേഡിയൻ റിയൽ എസ്റ്റേറ്റിൽ "മിതമായ വില തിരുത്തലിന്" കാരണമാകുമെന്ന് റിപ്പോട്ടുകൾ.  ബി.സിയിലും ഒന്റാരിയോയിലും ആണ് ഏറ്റവും വലിയ ഇടിവിന് സാധ്യതയുള്ളതായി റോയൽ ബാങ്ക് ഓഫ് കാനഡയുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

2023-ൽ മൊത്തം ബെഞ്ച്മാർക്ക് വില രാജ്യവ്യാപകമായി 2.2 ശതമാനം കുറഞ്ഞ് 776,900 ഡോളറാവുമെന്നാണ് റിപ്പോർട്ടിൽ പറയുന്നു.  വാൻകൂവർ, ടൊറന്റോ പോലുള്ള വിലയേറിയ മാർക്കറ്റുകളിലാണ് വില ഏറ്റവും കൂടുതൽ കുറയാൻ സാധ്യതയുള്ളതായി വിലയിരുത്തപ്പെടുന്നത്. ഈ വർഷം സ്പ്രിങ്ങിൽ വീടുകളുടെ വില ഉയർന്ന് തന്നെയിരിക്കുമെങ്കിലും വർഷാവസാനത്തോടെ വീടുകളുടെ വിലയിൽ മാറ്റം കണ്ടു തുടങ്ങുമെന്ന് റിപ്പോർട്ടിൽ പറയുന്നു.  

റോയൽ ബാങ്ക് ഓഫ് കാനഡയുടെ റിപ്പോർട്ടുകൾ പ്രകാരം ബ്രിട്ടീഷ് കൊളംബിയയിൽ വീടുകളുടെ വില 2023-ൽ 3.8 ശതമാനവും ഒന്റാരിയോയിൽ 2.3 ശതമാനവും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.