യുഎസ് സുപ്രീം കോടതിക്ക് മുൻപിൽ തീ കൊളുത്തി ആത്മഹൂതി

By: 600084 On: Apr 24, 2022, 5:12 AM

പി പി ചെറിയാൻ, ഡാളസ്
 
വാഷിംഗ്ടൺ ഡിസി :വാഷിംഗ്ടൺ ഡി സി  യുഎസ് സുപ്രീം കോടതിക്ക് മുൻപിലുള്ള പ്ലാസയിൽ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചയാൾ പിന്നീട് ആശുപത്രിയിൽ വെച്ച് മരിച്ചു.
 
 കൊളറാഡോയിൽ നിന്നുള്ള ഫോട്ടോ ജേർണലിസ്റ്റ് വയൺ ബ്രൂസ് (50) ആണ് തീകൊളുത്തി ആത്മഹത്യ ചെയ്തത് 
വെള്ളിയാഴ്ച വൈകീട്ട് ആറ് മുപ്പതിന് ആയിരുന്നു സംഭവം .വിവരം ലഭിച്ച ഉടനെ മെഡിക്കൽ എമർജൻസി വിഭാഗം സ്ഥലത്തെത്തി ഇദ്ദേഹത്തെ ഹെലികോപ്റ്ററിൽ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതിനെ  തുടർന്ന് സുപ്രീംകോടതി മണിക്കൂറോളം അടച്ചിട്ടു പൊതുജനത്തിന് ഭീഷണിയില്ലായെന്നും മറ്റാർക്കും  പരിക്കേറ്റിട്ടില്ല എന്നും സുപ്രീംകോടതി പോലീസ് അറിയിച്ചു. എന്തുകൊണ്ടാണ് ബ്രൂസ് സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്തതെന്ന് വ്യക്തമാക്കാൻ പോലീസ് വിസമ്മതിച്ചു. 
 

ഇതിനുമുൻപും സുപ്രീം കോടതിക്ക് മുമ്പിൽ പ്രതിഷേധസൂചകമായി സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവങ്ങളുണ്ട് . 2019 മെയ്മാസം ബെത്‌സൈദ്ധയിൽ  നിന്നുള്ള 32 കാരനായ ഇന്ത്യൻ വംശജൻ അർണവ് ഗുപ്ത  സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തിരുന്നു. ഇന്നലെ നടന്ന ഈ ദാരുണ സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.