ജീവനക്കാരുടെ സമരം; ആംസ്റ്റർഡാം വിമാനത്താവളത്തിൽ നിരവധി വിമാനങ്ങൾ റദ്ദാക്കി

By: 600007 On: Apr 23, 2022, 9:03 PM


മോശം ജോലി സാഹചര്യങ്ങളും ജീവനക്കാരുടെ കുറവിലും പ്രതിഷേധിച്ച് കെഎൽഎമ്മിന്റെ ലഗ്ഗേജ് കൈകാര്യം ചെയ്യുന്ന ഒരു വിഭാഗം ജീവനക്കാർ പണിമുടക്കുന്നതിനാൽ ശനിയാഴ്ച് ആംസ്റ്റർഡാമിലെ ഷിഫോൾ വിമാനത്താവളത്തിൽ ഡസൻ കണക്കിന് വിമാനങ്ങൾ റദ്ദാക്കുകയും ആംസ്റ്റർഡാം വഴി പോകുന്ന പല വിമാനങ്ങളുടെ സർവീസുകളും വൈകുകയും ചെയ്തു. മിക്ക രാജ്യങ്ങളും കൊറോണ വൈറസ് നിയന്ത്രണങ്ങൾ നീക്കിയതിന് ശേഷം യാത്രക്കാർ സ്കൂൾ അവധിക്കാലവും കുടുംബങ്ങൾ അവധിയ്ക്ക് പോകുന്ന ഈ സമയത്ത് ജീവനക്കാരുടെ പണിമുടക്ക് തങ്ങളുടെ ഉപഭോക്താക്കൾക്കും മറ്റ് സഹപ്രവർത്തകർക്കും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നുവെന്നും പണിമുടക്കിയ ജീവനക്കാരുമായി ചർച്ച നടത്തിവരികയാണെന്ന്  കെഎൽഎം ന്യൂസ് സ്റ്റേറ്റ്മെന്റിൽ അറിയിച്ചു.