വേനല്‍ക്കാലത്ത് ചെറുനാരങ്ങയ്ക്ക് ആവശ്യക്കാരേറെയാണ്. റംസാന്‍ കാലമായത് കൊണ്ട് പ്രത്യേകിച്ച് ചെറുനാരങ്ങ ഒഴിച്ചുകൂടാന്‍ പറ്റാത്തതായി മാറും. ഈ സാഹചര്യത്തില്‍ ചെറുനാരങ്ങയ്ക്ക് കത്തുന്ന വിലയാണ് വിപണിയില്‍. കേരളത്തില്‍ ചരിത്രത്തിലാദ്യമായി ചെറുനാരങ്ങ വില 200 രൂപയില്‍ കൂടിയിരിക്കുകയാണ്. പല സംസ്ഥാനങ്ങളിലും വില 300 കടന്നുവെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ 40 രൂപ നല്‍കിയാല്‍ ഒരു കിലോ ചെറുനാരങ്ങ കിട്ടുമായിരുന്നു.
ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ചെറുനാരങ്ങയ്ക്ക് സാധിക്കുമെന്നതിനാല്‍ ചൂട്കാലത്ത് ചെറുനാരങ്ങയ്ക്ക് ആവശ്യക്കാരേറെയാണ്. സാധാരണയായി തമിഴ്നാട്ടിലെ പുളിയന്‍കുടി, മധുര, രാജമുടി എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് നാരങ്ങ എത്തുന്നത്. എന്നാല്‍ വിളവെടുപ്പ് മോശമായതിനൊപ്പം തമിഴ്നാട്ടില്‍ ഉത്സവ സീസണ്‍ കൂടി ആയതിനാല്‍ തമിഴ്നാട്ടില്‍ ചെറുനാരങ്ങയ്ക്ക് വമ്പിച്ച ഡിമാന്‍ഡാണ്. ഇതോടെയാണ് ചെറുനാരങ്ങയ്ക്ക് തൊട്ടാല്‍പൊള്ളുന്ന വിലയായത്.