കാനഡയില്‍ എഫ്എസ്ഡബ്ല്യുപി(FSWP) സിഇസി(CEC) ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള എക്‌സ്പ്രസ് എന്‍ട്രി അപേക്ഷകള്‍ ജൂലൈ ആദ്യവാരത്തോടെ ആരംഭിക്കുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി സീന്‍ ഫ്രേസര്‍ അറിയിച്ചു. ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി) പോസ്റ്റ്-ഗ്രാജുവേഷന്‍ വര്‍ക്ക് പെര്‍മിറ്റ് (പിജിഡബ്ല്യുപി) ഹോള്‍ഡേഴ്‌സിന് 18 മാസം വരെ ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റ് വിപുലീകരണ വാഗ്ദാനം തുടങ്ങിയ മറ്റ് നിരവധി പ്രധാന പ്രഖ്യാപനങ്ങളും മന്ത്രി നടത്തി.
പുതിയ എക്സ്പ്രസ് എന്‍ട്രി അപേക്ഷകളില്‍ ഭൂരിഭാഗവും ആറ് മാസത്തെ സേവന മാനദണ്ഡത്തിനുള്ളില്‍ പ്രോസസ്സ് ചെയ്യും. കഞഇഇ അനുസരിച്ച്, നിലവിലെ എക്‌സ്പ്രസ് എന്‍ട്രി പ്രോസസ്സിംഗ് സമയം ഏഴ് മാസം മുതല്‍ 20 മാസത്തിന് മുകളിലാണ്.
2022 ജനുവരിക്കും ഡിസംബറിനും ഇടയില്‍ കാലഹരണപ്പെടുന്ന PGWP ഉള്ളവര്‍ക്ക് ഈ വേനല്‍ക്കാലത്ത് ആരംഭിക്കുന്ന 18 മാസം വരെ അധിക ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റിന് യോഗ്യത ലഭിക്കും. അപേക്ഷകര്‍ അവരുടെ അപേക്ഷ പ്രോസസ്സ് ചെയ്യുന്ന മുഴുവന്‍ സമയത്തും കാനഡയില്‍ തുടരേണ്ടതില്ല.
സ്ഥിര താമസ അപേക്ഷ പ്രോസസ്സ് ചെയ്യുന്നതിനായി കാത്തിരിക്കുമ്പോള്‍ ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കുന്ന അപേക്ഷകര്‍ക്ക് 2024 അവസാനം വരെ സാധുതയുള്ള വര്‍ക്ക് പെര്‍മിറ്റുകള്‍ നേടാനാകും. അപേക്ഷകര്‍ അവരുടെ താല്‍ക്കാലിക നില വീണ്ടും വിപുലീകരിക്കുന്നതിന് അപേക്ഷിക്കുന്നതിന് മുമ്പ് എല്ലാ സ്ഥിര താമസ അപേക്ഷകളും അന്തിമമാക്കുമെന്ന് ഇത് ഉറപ്പാക്കും.