ഹോളിവുഡ് നടനും ഓസ്‌കര്‍ ജേതാവുമായ വില്‍ സ്മിത്ത് ഇന്ത്യയില്‍ 

By: 600002 On: Apr 23, 2022, 12:24 PM


ഓസ്‌കര്‍ വേദിയില്‍ ഭാര്യയെ അവഹേളിച്ച് സംസാരിച്ച അവതാരകന്‍ ക്രിസ് റോക്കിന്റെ മുഖത്തടിച്ചതിന് വിമര്‍ശനങ്ങള്‍ നേരിട്ട ഹോളിവുഡ് നടനും ഓസ്‌കര്‍ ജേതാവുമായ വില്‍ സ്മിത്ത് ഇന്ത്യയിലെത്തിയതായി റിപ്പോര്‍ട്ട്. 
മുംബൈ എയര്‍പോര്‍ട്ടിലെ പ്രൈവറ്റ് ടെര്‍മിനലില്‍ വെച്ചാണ് മാധ്യമങ്ങള്‍ വില്‍ സ്മിത്തിനെ തിരിച്ചറിഞ്ഞത്. മുംബൈയിലെ ജെ.വി മാരിയറ്റ് ഹോട്ടലില്‍ ആയിരുന്നു നടന്റെ താമസമെന്നും റിപ്പോര്‍ട്ടു ചെയ്യുന്നു. എന്തിനാണ് ഇന്ത്യയിലെത്തിയതെന്ന് വ്യക്തമല്ല. 

വില്‍ സ്മിത്തിന്റെ കൂടെ ഒരു സന്ന്യാസി കൂടി ഉണ്ടായിരുന്നതായാണ് മാധ്യമങ്ങള്‍ നല്‍കുന്ന വിവരം.  

ഓസ്‌ക്കര്‍ നിശയിലെ വിവാദ സംഭവത്തിന്റെ പേരില്‍ വില്‍ സ്മിത്ത് അക്കാദമി ഓഫ് മോഷന്‍ പിക്ചേഴ്സില്‍ നിന്നും രാജിവച്ചിരുന്നു. 10 വര്‍ഷത്തേക്ക് ഓസ്‌കര്‍ അക്കാദമിയുടെ പരിപാടികളില്‍ പങ്കെടുക്കുന്നതിന് അദ്ദേഹത്തിന് വിലക്കുമുണ്ട്.