പോലീസിന്റെ തിരുത്ത്: കെലോനയില്‍ ക്യാന്‍സര്‍ ഫൗണ്ടേഷന് വേണ്ടിയുള്ള ധനസമാഹരണം നിയമാനുസൃതം 

By: 600002 On: Apr 23, 2022, 12:11 PM

 

 

ബീസിയില്‍ വീടുവീടാന്തരം ഒരു വ്യക്തി കയറിയിറങ്ങി പണം സംഭാവന ചോദിക്കുന്ന സംഭവത്തില്‍ തിരുത്തുമായി കെലോന പോലീസ്. നേരത്തെ ആളുകളില്‍ നിന്നും പണം തട്ടുന്നതായി അറിയിച്ച കെലോന ആര്‍സിഎംപി കാന്‍സര്‍ ഫൗണ്ടേഷന് വേണ്ടിയെന്ന് പറഞ്ഞ് പണം സ്വരൂപിക്കുന്നത് നിയമാനുസൃതമായാണെന്ന് അറിയിച്ചു. സംഭാവന സ്വീകരിക്കാനെന്ന വ്യാജേന ആളുകളില്‍ പണം തട്ടുന്നുവെന്ന പ്രസ്താവന പോലീസ് പിന്‍വലിച്ചു. 

പണം സ്വീകരിക്കുന്ന വ്യക്തി യഥാര്‍ത്ഥത്തില്‍ ബീസി കാന്‍സര്‍ ഫൗണ്ടേഷന് വേണ്ടി ധനസമാഹരണത്തിന് ശ്രമിക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി കെലോന ആര്‍സിഎംപി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മാത്രവുമല്ല, അടുത്ത ഏതാനും മാസങ്ങളില്‍ ബീസി കാന്‍സര്‍ ഫൗണ്ടേഷന് വേണ്ടി വ്യക്തികള്‍ വീടുവീടാന്തരം കയറി സംഭാവനകള്‍ ശേഖരിക്കാനെത്തുമെന്ന് ജനങ്ങളെ പോലീസ് അറിയിച്ചു. 

ഈ മാസം ആദ്യം ഡെനാലി ഡ്രൈവില്‍ കണ്ട വ്യക്തിയില്‍ നിന്നും വ്യത്യസ്തമായി വീടുവീടാന്തരം കയറി ഇവര്‍ സംഭാവന ചോദിക്കില്ല. കൂടാതെ ഇവര്‍ക്ക് പ്രത്യേകം ഡ്രസ് കോഡും തിരിച്ചറിയല്‍ കാര്‍ഡും ബാഡ്ജും ഉണ്ടാകും.