ഇന്ത്യയില്‍ നിന്നും യുഎഇയിലെത്തുന്ന പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ഇനിമുതല്‍ യുപിഐ(യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ്) അപ്പ് ഉപയോഗിച്ച് ഓണ്‍ലൈനായി പണമിടപാട് നടത്താം.
ഇന്ത്യന്‍ ബാങ്ക് അക്കൗണ്ട് ഉള്ള ആളുകള്‍ക്ക് ഇപ്പോള്‍ യുഎഇയിലെ കടകളിലും റീട്ടെയ്ല്‍ സ്‌റ്റോറുകളിലും മറ്റും യുപിഐ ഉപയോഗിച്ച് പണമടയ്ക്കാനാകും. എന്നാല്‍ യുഎഇയില്‍ നിയോപേ ടെര്‍മിനല്‍ ഉള്ളയിടങ്ങളില്‍ മാത്രമാണ് ഇത് സാധ്യമാവുകയുള്ളൂ.
ഇന്ത്യക്കാര്‍ക്ക് ഇടപാടുകള്‍ നടത്തുന്നതിനായി എന്‍പിസിഐയുടെ അന്താരാഷ്ട്ര വിഭാഗമായ എന്‍ഐപിഎല്‍ നിരവധി രാജ്യാന്തര സാമ്പത്തിക സേവനദാതാക്കളുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഭൂട്ടാനിലും നേപ്പാളിലും ഇതിനകം യുപിഐ സംവിധാനം അംഗീകരിച്ചിട്ടുണ്ട്.