മലയാള സിനിമയുടെ തിരക്കഥാമേഖലയില്‍ പുത്തന്‍മാറ്റങ്ങള്‍ നടത്തിയ പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍പോള്‍(72) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മലയാള സിനിമ മറക്കാത്ത, മലയാള സിനിമാസ്വാദകരുടെ മനസ്സിലേക്ക് മറക്കാനാകാത്ത് നിരവധി കഥാപാത്രങ്ങള്‍ക്കാണ് അദ്ദേഹം ജീവന്‍ നല്‍കിയത്.
ആഴ്ചകളായി അസുഖബാധിതനായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. മലയാള സിനിമാലോകം ഒന്നടങ്കം അദ്ദേഹത്തിനായുള്ള പ്രാര്‍ത്ഥനയിലായിരുന്നു. വര്‍ഷങ്ങളായി സിനിമയില്‍ നിന്നും വിട്ടുനിന്ന അദ്ദേഹം ഏറ്റവും ഒടുവില്‍ തിരക്കഥയെഴുതിയത് കമലിന്റെ പ്രണയമീനുകളുടെ കടല്‍ എന്ന ചിത്രത്തിനായിരുന്നു.
1980 കളില്‍ ചാമരം എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് തന്റേതായ മുദ്ര പതിപ്പിക്കാന്‍ ജോണ്‍ പോള്‍ തുടങ്ങി. മോഹന്‍, പി ചന്ദ്രകുമാര്‍, പി ജി വിശ്വംഭരന്‍, കെ എസ് സേതുമാധവന്‍, ഐ വി ശശി, ജോഷി, സത്യന്‍ അന്തിക്കാട്, കമല്‍ തുടങ്ങി മലയാളത്തിലെ മിക്ക പ്രശസ്ത സംവിധായകര്‍ക്കായി നൂറോളം തിരക്കഥകളാണ് ജോണ്‍പോള്‍ എഴുതിയത്. മര്‍മ്മരം, ഓര്‍മ്മയ്ക്കായി, പാളങ്ങള്‍, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഇത്തിരിപൂവേ ചുവന്നപൂവേ, കാതോട് കാതോരം, കേളി, മാളൂട്ടി, ചമയം തുടങ്ങി മലയാളികള്‍ മറക്കാത്ത ഒരുപാട് സിനിമകള്‍ക്ക് അദ്ദേഹം തിരക്കഥയൊരുക്കി.
തിരക്കഥയിലൂടെ സാമ്പത്തികമായി നേട്ടമുണ്ടാക്കാന്‍ അദ്ദേഹത്തിനായിരുന്നില്ല. അതിനാല്‍ അവസാനനാളുകളില്‍ ചികിത്സയ്ക്കായും അതിജീവനത്തിനായും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും സാമ്പത്തികമായി സഹായിക്കാന്‍ മുന്നോട്ട് വന്നു.
നിരവധി തിരക്കഥകളൊരുക്കിയെങ്കിലും സിനിമാ ലോകം വേണ്ടത്ര അംഗീകാരം അദ്ദേഹത്തിന് നല്‍കിയില്ലെന്നത് ഏറെ വിഷമിപ്പിക്കുന്ന കാര്യമാണ്. ചലച്ചിത്ര രംഗത്ത് സജീവമാകുന്നതിന് മുമ്പ് ബാങ്കുദ്യോഗസ്ഥനായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കായി അദ്ദേഹം ഒരുാപാട് അറിവുകള്‍ തിരക്കഥയെക്കുറിച്ചും സിനിമയെക്കുറിച്ചും പകര്‍ന്നു നല്‍കി. സിനിമാ മേഖലയ്ക്ക് തീരാ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം. സിനിമാ ലോകത്തിന് പ്രിയപ്പെട്ടൊരാള്‍ കൂടിയാണ് വിടവാങ്ങുന്നത്.