തര്‍ക്കത്തിലിരിക്കുന്ന നാല് ദ്വീപുകള്‍ റഷ്യ നിയമവിരുദ്ധമായി കൈയേറിയതായി ജപ്പാന്‍ 

By: 600002 On: Apr 22, 2022, 2:08 PM


തര്‍ക്കത്തിലിരിക്കുന്ന നാല് ദ്വീപുകള്‍ റഷ്യ നിയമവിരുദ്ധമായി കൈയേറിയെന്ന ആരോപണവുമായി ജപ്പാന്‍. ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തിനെതിരെ ജപ്പാനും അതിന്റെ ജി 7 പങ്കാളികളും റഷ്യയ്‌ക്കെതിരെ കടുത്ത ഉപരോധം ഏര്‍പ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് ജപ്പാന്‍ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.  

ജപ്പാന്റെ വടക്കന്‍ പ്രദേശങ്ങള്‍ എന്ന് വിളിക്കുന്ന കുറില്‍ ദ്വീപുകള്‍ റഷ്യ കൈയേറിയെന്നാണ് ജപ്പാന്റെ ആരോപണം. 2003 ന് ശേഷം ആദ്യമായി ജാപ്പനീസ് അധികാരികള്‍ തങ്ങളുടെ നയതന്ത്ര ബ്ലൂബുക്കില്‍ ഈ മേഖലയെക്കുറിച്ച് അവകാശവാദമുന്നയിക്കുന്നുണ്ട്. രണ്ടാംലോക മഹായുദ്ധത്തിന് ശേഷം ഉണ്ടാക്കിയ ഉടമ്പടി ഇരുരാജ്യങ്ങളും പാലിച്ചുവരുന്ന ഘട്ടത്തിലാണ് ജപ്പാന്റെ അപ്രതീക്ഷിത ആരോപണം. ജപ്പാനുമായി സമാധാന ഉടമ്പടി ചര്‍ച്ച ചെയ്യാന്‍ റഷ്യന്‍ സര്‍ക്കാര്‍ വിസമ്മതിച്ചതിന് പിന്നാലെയാണ് ദ്വീപിനായുള്ള അവകാശവാദം ജപ്പാന്‍ ഉന്നയിച്ചിരിക്കുന്നത്.