ഒക്ലഹോമയിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീ അന്തരിച്ചു

By: 600084 On: Apr 22, 2022, 7:09 AM

പി.പി.ചെറിയാൻ, ഡാളസ് 

ഒക്ലഹോമ: ഒക്ലഹോമ സംസ്ഥാനത്തു ജീവിച്ചിരുന്ന ഏറ്റവും പ്രായം കൂടിയ സ്ത്രീ അന്തരിച്ചതായി കുടുംബാംഗങ്ങള്‍ അറിയിച്ചു.

1909 ഓഗസ്റ്റ് 26 ന് ജനിച്ച ഈതന്‍ ബോവന്‍സ് 112ാം വയസ്സില്‍ ഏപ്രിൽ 19 ചൊവ്വാഴ്ച രാവിലെയാണ് അന്തരിച്ചത്.  ബോവന്റെ ഭര്‍ത്താവ് ലോഗന്‍ കൗണ്ടിയിലെ കൃഷിക്കാരനായിരുന്നു. 65ാം വയസ്സിലാണ് ഇരുവരും വിവാഹിതരായത്. കോവിഡ് 19 പാന്‍ഡമിക്കിനെ അതിജീവിച്ച ഇവര്‍ കഴിഞ്ഞ വര്‍ഷം 111ാം ജന്മദിനം ഗംഭീരമായി ആഘോഷിച്ചിരുന്നു.

നഴ്‌സിങ് ഹോമില്‍ കഴിഞ്ഞിരുന്ന ഇവരെ സന്ദര്‍ശിക്കാന്‍ കുടുംബാംഗങ്ങളെ അനുവദിച്ചിരുന്നില്ല. ജനലില്‍ കൂടി മാത്രമേ കാണാന്‍ കഴിഞ്ഞിരുന്നുള്ളൂ.ഇവര്‍ക്ക് 6 മക്കളും 50 പേരക്കുട്ടികളുമാണ് ഉള്ളത്.

ഭര്‍ത്താവിനെ കുറിച്ചു നല്ല ഓര്‍മ്മകളാണ് ഇവര്‍ പങ്കുവെച്ചിരുന്നത്. ഭര്‍ത്താവിനെ ശുശ്രൂഷിച്ചു ജീവിക്കുകയായിരുന്നുവെന്നും അദ്ദേഹം എന്നെ ജോലി ചെയ്യുന്നതിന് അനുവദിച്ചിരുന്നില്ലെന്നും ബോവന്‍സ് പറഞ്ഞിരുന്നു. സണ്‍ഡേ സ്‌കൂള്‍ അധ്യാപികയും പള്ളിയിൽ പളളിയില്‍ കൊയറിന് പിയാനോയും വായിച്ചിരുന്ന ബോവൻ സന്തോഷകരമായ കുടുംബ ജീവിതം നയിക്കുവാന്‍ കഴിഞ്ഞുവെന്നതാണു തന്റെ ദീര്‍ഘായുസ്സിന്റെ രഹസ്യമെന്നും പറഞ്ഞിരുന്നു. .