കേരളത്തില്‍ എല്ലാ ജില്ലകളിലുമായി പുതുതായി 68 മദ്യശാലകള്‍ തുറക്കുന്നു 

By: 600002 On: Apr 21, 2022, 2:16 PM

 

തിരുവനന്തപുരം:  പുതിയ മദ്യനയത്തിന്റെ ഭാഗമായി കേരളത്തില്‍ 68 ബീവ്‌റജസ് ഷോപ്പുകള്‍ കൂടി തുറക്കുമെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ദേശീയ, സംസ്ഥാന പാതയോരങ്ങളുടെ 500 മീറ്റര്‍ പരിധിയില്‍ മദ്യവില്‍പ്പന നിരോധിച്ചുകൊണ്ടുള്ള കോടതി ഉത്തരവ് വന്നതോടെയാണ് പട്ടികയിലുള്ള മിക്ക മദ്യശാലകളും പൂട്ടേണ്ടി വന്നത്. പകരം സ്ഥലം കണ്ടെത്താന്‍ കഴിയാത്തതിനാലും പ്രാദേശിക പ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്നും നടപടികളുമായി മുന്നോട്ട് പോയില്ല. 

ഇടുക്കിയിലും എറണാകുളത്തുമാണ് ഏറ്റവും കൂടുതല്‍ മദ്യശാലകള്‍ തുറക്കുന്നത് 8. പത്തനംതിട്ടയില്‍ 1 ഉം കാസര്‍ഗോഡ് 2 ഉം ഔട്ട്‌ലെറ്റുകളാണ് തുറക്കുന്നത്. തിരക്ക് ഒഴിവാക്കാന്‍ 170 ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ ബവ്‌കോ അനുവാദം ചോദിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇത് പൂര്‍ണമായി അംഗീകരിച്ചില്ല.