അസമിലെ ബോംഗൈഗാവ് ജില്ലാ കളക്ടറായ തിരുവനന്തപുരം സ്വദേശിനി എംഎസ് ലക്ഷ്മി പ്രിയക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദരം. 2021 ലെ പൊതുഭരണ മികവിനുള്ള അവാര്‍ഡാണ് ജില്ലയ്ക്ക് ലഭിച്ചത്.
കുട്ടികളിലെ പോഷകാഹാരക്കുറവ് ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സമ്പൂര്‍ണ എന്ന പദ്ധതിക്കാണ് പുരസ്‌കാരം. പദ്ധതി വഴി ജില്ലയില്‍ പോഷകാഹാരക്കുറവ് പരിഹരിക്കപ്പെട്ടു. ചുരുങ്ങിയ കാലയളവിലാണ് ഈ നേട്ടം കൈവരിച്ചത്. പദ്ധതി ആവിഷ്‌കരിച്ചതും നടപ്പാക്കിയതും ലക്ഷ്മിപ്രിയയാണ്. ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന സിവില്‍ സര്‍വീസ് ദിന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷ്മി പ്രിയയ്ക്ക് അവാര്‍ഡ് സമ്മാനിക്കും.
2011ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിസ് പഠനം പൂര്‍ത്തിയാക്കി. 2014ല്‍ സിവില്‍ സര്‍വീസില്‍ പ്രവേശിച്ചു.