ഉക്രെയ്നിലെ തുറമുഖനഗരമായ മരിയോപോള്‍ റഷ്യ കീഴടക്കിയതായി റിപ്പോര്‍ട്ട്. മരിയോപോള്‍ കീഴടക്കിയതായി റഷ്യ അവകാശവാദമുന്നയിച്ചതായാണ് സൂചന. പ്രതിരോധമന്ത്രി സെര്‍ഗയ് ഷോയിഗു റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനെ ഇക്കാര്യം അറിയിച്ചെന്നും പുതിന് ഇത് സ്ഥിരീകരിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അസോവ്സ്റ്റെല് സ്റ്റീല്‍ പ്ലാന്റ് ഒഴികെയുള്ള ഭാഗങ്ങളാണ് റഷ്യ കീഴടക്കിയത്. രണ്ടായിരത്തോളം വരുന്ന ഉക്രെയ്ന് സൈനികര്‍ പ്ലാന്റിലുണ്ടെന്ന് റഷ്യന്‍ പ്രതിരോധമന്ത്രി അവകാശപ്പെട്ടു. പ്ലാന്റിലെ ഭൂഗര്‍ഭ ടണലുകളില്‍ അഭയം തേടിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്റ്റീല്‍ പ്ലാന്റ് കൂടി ഉടന്‍ പിടിച്ചെടുക്കാനുള്ള നിര്‍ദ്ദേശം പുടിന് സൈന്യത്തിന് നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.
മരിയോപോളിലെ അക്രമണത്തില്‍ ആയിരക്കണക്കിന് പേര് കൊല്ലപ്പെട്ടുവെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.