രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ബോറിസ് ജോണ്‍സണ്‍ ഇന്ത്യയിലെത്തി 

By: 600002 On: Apr 21, 2022, 10:17 AM


ഇന്ത്യയില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഗുജറാത്തിലെത്തി. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ അദ്ദേഹത്തെ സ്വാഗതം ചെയ്തു. 

സബര്‍മതി ആശ്രമം അദ്ദേഹം സന്ദര്‍ശിച്ചു. ഗാന്ധിജിയുടെ ഇതുവരെ പ്രസിദ്ധീകരിക്കാത്ത 'ഗൈഡ് ടു ലണ്ടന്‍'  എന്ന പുസ്തകവും മീരാ ബെന്നിന്റെ ആത്മകഥയായ 'ദി സ്പിരിറ്റ്‌സ് പില്‍ഗ്രിമേജ്'  എന്ന പുസ്തകവും അദ്ദേഹത്തിന് സമ്മാനിച്ചു. 

ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനാണ് ബോറിസ് ജോണ്‍സണ്‍ സന്ദര്‍ശനം നടത്തുന്നത്. ഫ്രീ ട്രേഡ് എഗ്രിമെന്റ്(എഫ്ടിഎ) ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. 

റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തില്‍ ഇന്ത്യ ഉക്രെയ്‌നൊപ്പം നില്‍ക്കണമെന്ന് ബോറിസ് ജോണ്‍സണ്‍ ലണ്ടനില്‍ ആവശ്യപ്പെട്ടു. റഷ്യയുമായി ചര്‍ച്ച നടത്തുക എന്നത് ഉക്രെയ്‌നെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഉക്രെയ്‌നിലെ പരമാവധി സ്ഥലം പിടിച്ചെടുക്കുക എന്നതാണ് പുട്ടിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.