വാട്‌സാപ്പില്‍ സബ്‌സ്‌ക്രിപ്ഷന്‍ അടിസ്ഥാനത്തില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതായി സൂചന. മള്‍ടി ഡിവൈസ് സപ്പോര്‍ട്ട് ഫീച്ചറിലാണ് പുതിയ സൗകര്യം ഒരുക്കുന്നത്. ഇതനുസരിച്ച് ഒരു ഉപയോക്താവിന് ഒരേസമയം നാല് ഉപകരണങ്ങളിലാണ് തന്റെ അക്കൗണ്ട് ലോഗിന്‍ ചെയ്യാനാവുക. ഫോണ്‍ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കാതെ തന്നെ കമ്പ്യൂട്ടറിലോ ടാബിലോ വാട്‌സാപ്പ് ഉപയോഗിക്കാന്‍ ഇതുവഴി സാധിക്കും.
വാണിജ്യ ആവശ്യങ്ങള്‍ക്ക് വേണ്ടി വാട്‌സാപ്പ് ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ടാണ് പദ്ധതി. ഒരു വാണിജ്യ സ്ഥാപനത്തിലെ ഒന്നിലധികം ജീവനക്കാര്‍ക്ക് ഒരേ അക്കൗണ്ട് ഉപയോഗിച്ച് ഉപഭോക്താക്കളുമായി സംവദിക്കാന്‍ ഇത് അവസരം ഒരുക്കും. ഇങ്ങനെ 10 ഉപകരണങ്ങളില്‍ വരെ ലോഗിന്‍ ചെയ്യാനാവും. ഇതിന് നിശ്ചിത തുക നല്‍കേണ്ടിവരും. ഒപ്പം അധിക സേവനങ്ങളും ലഭിച്ചേക്കും.