ഉക്രേനിയന്‍ അഭയാര്‍ത്ഥികള്‍ക്ക് കൈത്താങ്ങാവുകയാണ് ആല്‍ബെര്‍ട്ട. പ്രവിശ്യയിലേക്ക് താല്‍ക്കാലികമായി കുടിയേറുന്ന ഉക്രേനിയക്കാര്‍ക്ക് നിരവധി സഹായങ്ങളാണ് പ്രവിശ്യാ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. അഭയാര്‍ത്ഥികള്‍ക്ക് എല്ലാവിധ ആരോഗ്യപരിരക്ഷകളും ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. കുട്ടികള്‍ക്ക് സ്കൂളില്‍ പോകാനും മറ്റ് വിദ്യാഭ്യാസങ്ങള്ക്കുമുള്ള അവസരവും യുവാക്കള്‍ക്ക് ജോലി കണ്ടെത്തുന്നതിനുള്ള സഹായവും സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി 2 മില്യണ്‍ ഡോളറിന്റെ പുതിയ പദ്ധതി പ്രീമിയര്‍ ജോസണ്‍ കെന്നി പ്രഖ്യാപിച്ചു.
പദ്ധതി വഴി ഉക്രേനിയന്‍ അഭയാര്‍ത്ഥികള്‍ക്ക് ആരോഗ്യ പരിരക്ഷ ലഭ്യമാകും. വിദ്യാഭ്യാസ മേഖലയില്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പഠനത്തിന് കുട്ടികള്‍ക്ക് സ്കൂളുകളില്‍ ചേരാം. യുവാക്കള്‍ക്ക് ജോലി നേടാനും പ്രവിശ്യയില്‍ വാഹനമോടിക്കുന്നതിനുള്ള ലൈസന്‍സ് കരസ്ഥമാക്കാനും സാധിക്കും.
ആഴ്ചകളായി വിവിധ പ്രതികൂലസാഹചര്യങ്ങളും പ്രതിസന്ധികളും തരണം ചെയ്ത് വന്നവരെ പിന്തുണയ്ക്കുന്നതിനുള്ള ഉത്തരവാദിത്തം ഈ സര്‍ക്കാരിനുണ്ടെന്ന് പ്രീമിയര്‍ പ്രതികരിച്ചു. ഉക്രേനിയന്‍ വംശജരായ 350,000 ത്തിലധികം ആളുകള്‍ ആല്ബെര്ട്ടയിലുണ്ടെന്നാണ് കണക്ക്.