കാനഡയിലുടനീളമുള്ള ആശുപത്രികളില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതായി ആരോഗ്യ വിദഗ്ധര്‍. ഒരു മാസത്തേക്ക് കൂടി വര്‍ധനവ് തുടരുമെന്നാണ് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നത്.
കാനഡയിലെ പബ്ലിക് ഹെല്‍ത്ത് ഏജന്‍സിയില്‍ നിന്നുള്ള പുതിയ ഡാറ്റ പ്രകാരം ഏപ്രില്‍ 4 നും ഏപ്രില്‍ 11നും ഇടയില്‍ കാനഡയിലുടനീളം കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 18 ശതമാനം ഉയര്‍ന്നു.
കഴിഞ്ഞ ആഴ്ചയില്‍, ക്യുബെക്ക്, ഒന്റാരിയോ, നോവ സ്‌കോഷ്യ, പ്രയറീസ് എന്നീ പ്രവിശ്യകളില്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം വര്‍ധിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൂടാതെ ചില പ്രവിശ്യകളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചവരുടെയും നിരക്ക് മുകളിലേക്ക് ഉയര്‍ന്നു.