കോവിഡ് കേസുകള്‍ കുറഞ്ഞു; ഷാങ്ഹായില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു 

By: 600002 On: Apr 20, 2022, 2:00 PM



കോവിഡ് കേസുകള്‍ കുറഞ്ഞ് തുടങ്ങിയതോടെ ചൈനയിലെ പ്രധാന നഗരമായ ഷാങ്ഹായിലെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്. ജനങ്ങള്‍ക്ക് പുറത്തിറങ്ങാനും കച്ചവട കേന്ദ്രങ്ങളും ബിസിനസ് സ്ഥാപനങ്ങളും തുറക്കാനും സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുണ്ട്. 

നഗരത്തിലെ കോവിഡ് വ്യാപനം നിയന്ത്രണത്തിലാണെന്നും അതിനാലാണ് ഇളവുകള്‍ പ്രഖ്യാപിച്ചതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. 

കഴിഞ്ഞ മാര്‍ച്ച് 28 മുതലാണ് ഷാങ്ഹായില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ആഴ്ചകള്‍ നീണ്ട നിയന്ത്രണങ്ങള്‍ക്കെതിരെ ജനങ്ങളില്‍ നിന്നും വ്യാപക എതിര്‍പ്പുകള്‍ ഉയര്‍ന്നു. അപ്പാര്‍ട്ട്‌മെന്റുകളിലും വീടുകളിലും ഫ്‌ളാറ്റുകളിലും കുടുങ്ങിപ്പോയ ജനങ്ങള്‍ അവശ്യവസ്തുക്കള്‍ക്കും ഭക്ഷ്യവസ്തുക്കള്‍ക്കും വേണ്ടി മുറവിളി നടത്തയതായുള്ള വാര്‍ത്തകളും ഇതിനിടയില്‍ പുറത്തുവന്നിരുന്നു. 

നിരവധി രാജ്യങ്ങളും ചൈനയുടെ സീറോ കോവിഡ് നയത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.