75 വയസ്സ് കഴിഞ്ഞവര്‍ക്ക് കൊച്ചി മെട്രോയില്‍ ഇനി ടിക്കറ്റിന് പകുതി തുക മതി

By: 600002 On: Apr 20, 2022, 11:57 AM

 

കൊച്ചി മെട്രോയില്‍ 75 വയസ്സ് കഴിഞ്ഞവര്‍ക്കും അവര്‍ക്കൊപ്പം കൂടെയുള്ള ഒരാള്‍ക്കും ഇനി ടിക്കറ്റിന് പകുതി തുക മതി. ഏപ്രില്‍ 21 മുതല്‍ 50 ശതമാനം സൗജന്യയാത്ര പ്രാബല്യത്തില്‍ വരും. 

സൗജന്യയാത്രയ്ക്കായി മെട്രോ സ്‌റ്റേഷനുകളിലെ കസ്റ്റമര്‍ കെയര്‍ സെന്ററില്‍ പ്രായം തെളിയിക്കുന്ന രേഖ കാണിച്ചാല്‍ ടിക്കറ്റ് നിരക്കിന്റെ പകുതി നല്‍കി യാത്ര ചെയ്യാന്‍ സാധിക്കും. 

നിശ്ചിതസമയത്ത് യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കും പാസ് എടുത്ത് യാത്ര ചെയ്യുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ക്കും 50 ശതമാനം സൗജന്യ യാത്ര ലഭ്യമാക്കും. കൂടുതല്‍ യാത്രക്കാരെ മെട്രോയുടെ ഭാഗമാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.