ഇന്ത്യയില്‍ ആയുഷ് ചികിത്സയ്ക്കായി എത്തുന്ന വിദേശികള്‍ക്ക് പ്രത്യേക വിസാ സംവിധാനം ഒരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പരമ്പരാഗത ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് വിദേശികള്‍ എത്താറുണ്ട്. അതിനാല്‍ ആയുഷ്പദ്ധതിയുടെ കീഴിലെത്തുന്ന വിദേശികള്‍ക്ക് പ്രത്യേക വിസ സൗകര്യം ഒരുക്കാന്‍ പദ്ധതിയിടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടന്ന ആഗോള ആയുഷ് നിക്ഷേപ സംഗമത്തിന്റെ ഉദ്ഘാടനവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരമ്പരാദത ചികിത്സകള്‍ക്കായി രാജ്യത്ത് കൂടുതല്‍ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആയുഷ് ഇ മാര്‍ക്കറ്റ് വ്യാപിപ്പിക്കും. വൈകാതെ തന്നെ ആയുഷ് ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ 'ആയുഷ് മാര്‍ക്ക്' അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.