ക്യുബെക്കില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോവിഡ് രോഗികളുടെ എണ്ണം 2,281ആയി ഉയര്‍ന്നു

By: 600002 On: Apr 20, 2022, 10:16 AM

 

ക്യുബെക്കില്‍ കോവിഡ് കേസുകള്‍ കുത്തനെ വര്‍ധിക്കുന്നതായി കണക്കുകള്‍. ചൊവ്വാഴ്ച മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 2,281 ആയി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ കോവിഡ് വ്യാപനം രൂക്ഷമായതോടെ 10,000 ത്തില്‍ അധികം ആരോഗ്യ പ്രവര്‍ത്തകര്‍ ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇത് പ്രവിശ്യയിലെ ആരോഗ്യമേഖലയില്‍ കൂടുതല്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. 

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 200 പേരെ പ്രവേശിപ്പിക്കുകയും 139 പേര്‍ ആശുപത്രി വിടുകയും ചെയ്തതിനു ശേഷം 61 പേര്‍ പിന്നെയും വര്‍ധിച്ചു. ഐസിയുവില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 101 ല്‍ എത്തി. കഴിഞ്ഞ ദിവസത്തേക്കാള്‍ ആറിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 

ആരോഗ്യ, സാമൂഹിക സേവന മന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ച് 10,36 ആരോഗ്യപ്രവര്‍ത്തകരാണ് ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. ഇവരില്‍ കോവിഡ് ലക്ഷണങ്ങളോടെ നിരീക്ഷണത്തിലുള്ളവരും കോവിഡ് പരിശോധനാ ഫലത്തനു വേണ്ടി കാത്തിരിക്കുന്നവരും ഉള്‍പ്പെടുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. 

പ്രവിശ്യയില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 14,714 ആയി ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്.