വ്യാഴാഴ്ച ചരിത്ര നിമിഷം; സൂര്യാസ്തമയത്തിനു ശേഷം നരേന്ദ്രമോദി ചെങ്കോട്ടയില്‍ പ്രസംഗിക്കും 

By: 600002 On: Apr 20, 2022, 8:14 AM

 

ന്യൂഡെല്‍ഹി:  സൂര്യസ്തമയ ശേഷം ചെങ്കോട്ടയില്‍ പ്രസംഗിക്കാന്‍ ഒരുങ്ങുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രധാനമന്ത്രി സൂര്യന്‍ അസ്തമിച്ചതിനു ശേഷം ചെങ്കോട്ടയില്‍ പ്രസംഗിക്കുന്നത്. 

വ്യാഴാഴ്ച രാത്രി ഒമ്പതരയ്ക്ക് മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. ഒമ്പതാം സിഖ് ഗുരു തേഗ് ബഹാദൂറിന്റെ നാനൂറാം ജന്മവാര്‍ഷികത്തിലാണ് മോദി പ്രസംഗിക്കുന്നത്. സാധാരണയായി പ്രധാനമന്ത്രിമാര്‍ സ്വാതന്ത്ര്യദിനത്തില്‍ പ്രസംഗിക്കുന്നത് ചെങ്കോട്ടയുടെ കവാടത്തിലാണ്. 

മതാന്തര സമാധാനവും സാമുദായിക സാഹോദര്യവും എന്ന വിഷയത്തിലാണ് പ്രധാനമന്ത്രി പ്രസംഗിക്കുന്നത്. 

മുഗള്‍ ഭരണാധികാരി ഒറംഗസേബ് ചെങ്കോട്ടയില്‍നിന്നാണ് ഗുരു തേഗ് ബഹാദൂറിനെ വധിക്കാന്‍ ഉത്തരവിട്ടത്. ഇതാണ് പ്രധാനമന്ത്രിയുടെ പ്രസംഗത്തിനായി തിരഞ്ഞെടുത്തതെന്ന് സാംസ്‌കാരിക മന്ത്രാലയം ഉദ്യോഗസ്ഥര്‍ പറഞ്ഞു.