നയാഗ്രയില്‍ റൂഫിംഗ്, ഡ്രൈവാള്‍ ജോലികള്‍ക്ക് സൗജന്യ പരിശീലനം വാഗ്ദാനം ചെയ്ത് ഒന്റാരിയോ 

By: 600002 On: Apr 20, 2022, 7:26 AM

 

നയാഗ്ര മേഖലയിലെ തൊഴില്‍ രഹിതര്‍ക്കും തൊഴിലില്ലാത്തവര്‍ക്കും(underemployed) വേണ്ടി നടത്തുന്ന പരിശീലന പരിപാടിയായ സ്‌കില്‍ഡ് ട്രേഡ് ട്രെയിനിംഗിനായി 1.2 മില്യണ്‍ ഡോളര്‍ നിക്ഷേപം ഒന്റാരിയയോ സര്‍ക്കാര്‍ നടത്തുന്നു. നയാഗ്ര കോളേജുമായി സഹകരിച്ച്, നയാഗ്ര ഹോം ബില്‍ഡേഴ്‌സ് അസോസിയേഷന്‍ നടത്തുന്ന പരിശീലന പരിപാടിയില്‍ 80 ഓളം പേര്‍ക്ക് പരിശീലനം നല്‍കും. റൂഫര്‍, ഡ്രൈവാള്‍ ഇന്‍സ്റ്റാളര്‍ എന്നീ മേഖലകളില്‍ മികച്ച വരുമാനം ലഭിക്കുന്ന കരിയര്‍ കെട്ടിപ്പടുക്കുന്നതിനായുള്ള അവസരം പദ്ധതിയിലൂടെ വാഗ്ദാനം ചെയ്യുന്നു.

വീടുകള്‍ പണിയുന്ന പ്രാദേശിക തൊഴിലുടമകളോടൊപ്പം പണം നല്‍കിയുള്ള തൊഴില്‍ നിയമനങ്ങളിലേക്ക് പരിശീലനം വഴി പങ്കെടുക്കുന്നവര്‍ക്ക് നേടാനാകും. 

പ്രവിശ്യയില്‍ നിരവധി കരിയറുകളില്‍ വൈദഗ്ധ്യം ആവശ്യമുള്ള വാണിജ്യ വ്യവസായ മേഖലകളില്‍ തൊഴിലാളികളുടെ കുറവ് രേഖപ്പെടുത്തുന്നുണ്ട്. അതിനാല്‍ ഇത്തരം മേഖലകളിലേക്ക് വൈദഗ്ധ്യമുള്ളവരെ നിയമിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്ന് ലേബര്‍, ട്രെയിനിംഗ് ആന്‍ഡ് സ്‌കില്‍സ് ഡെവലപ്‌മെന്റ് മിനിസ്റ്റര്‍ മോണ്ടെ മക്‌നോട്ടന്‍ പറഞ്ഞു. 

പങ്കെടുക്കുന്നവര്‍ക്ക് നയാഗ്ര കോളേജിലെ സ്‌കൂള്‍ ഓഫ് ട്രേഡ്സില്‍ സാങ്കേതിക പരിശീലനം ലഭിക്കും. അവിടെ അവര്‍ക്ക് അവരുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് റൂഫിംഗ് അല്ലെങ്കില്‍ ഡ്രൈവ്വാള്‍ പരിശീലനം നടത്താം. 

എട്ട് ആഴ്ചത്തെ പരിശീലനമാണ് ലഭിക്കുക. പങ്കെടുക്കുന്നവര്‍ക്ക് സുരക്ഷ, ടൂളുകളും ടെക്നിക്കുകളും, ട്രേഡുമായി ബന്ധപ്പെട്ട മറ്റ് കഴിവുകള്‍ എന്നിവയെക്കുറിച്ചുള്ള കോഴ്സുകള്‍ ലഭ്യമാക്കും. ഇതിന് മണിക്കൂറിന് ശരാശരി 27 ഡോളറാണ് നല്‍കുന്നത്.
ഓരോരുത്തര്‍ക്കും ഹാര്‍ഡ് ഹാറ്റ്, സ്റ്റീല്‍-ടോഡ് സുരക്ഷാ ബൂട്ടുകള്‍, സുരക്ഷാ ഗ്ലാസുകള്‍, പരിശീലനം നടത്താന്‍ ആവശ്യമായ പ്രൊഫഷണല്‍-ഗ്രേഡ് ടൂളുകള്‍ എന്നിവ ലഭിക്കും. ഇവയെല്ലാം അവര്‍ തന്നെ കയ്യില്‍ സൂക്ഷിക്കേണ്ടതാണ്. 

കോഴ്‌സുകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ കമ്യൂണിറ്റിയിലെ പ്രാദേശിക തൊഴിലുടമയുടെ കീഴില്‍ ആറാഴ്ച പ്രവര്‍ത്തന പരിചയത്തിനായി പ്ലേസ്‌മെന്റ് ലഭിക്കും. ഇതിന് വേതനവും ലഭിക്കും. 

പരിശീലന പരിപാടിയിലേക്ക് അപേക്ഷിക്കാന്‍ Alicia@nhba.ca  എന്ന മെയിലിലേക്ക് അപേക്ഷകള്‍ അയക്കുകയോ എല്ലെങ്കില്‍ 905646-6281 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യുക.