കാനഡയിൽ വിമാനങ്ങളിലും ട്രെയിനുകളിലും മാസ്ക് മാൻഡേറ്റ് മാറ്റം വരുത്താൻ പദ്ധതിയില്ലെന്ന് ഗതാഗത മന്ത്രി ഒമർ അൽഗാബ്ര. വിമാനത്തിലും, ട്രെയിനിലും, ബസ്സുകളിലും സഞ്ചരിക്കുന്നവർ മാസ്ക് ധരിക്കണമെന്ന യു.എസ് ഫെഡറൽ ഗവണ്മെന്റ് തീരുമാനം ഫ്ലോറിഡ ഫെഡറൽ ജഡ്ജ് തള്ളിയതോടെ വിമാനത്തിൽ മാസ്ക് ധരിക്കേണ്ടതില്ലെന്ന് യു.എസ്.ട്രാൻസ്പോട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ (റ്റി.എസ്.എ) തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതിനെക്കുറിച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി ആണ് മന്ത്രിയുടെ പ്രതികരണം.
വിദഗ്ധരിൽ നിന്നും ഡോക്ടർമാരിൽ നിന്നും ഗവൺമെന്റിന് ലഭിച്ച ഉപദേശത്തെയും ഡാറ്റയെയും അടിസ്ഥാനമാക്കിയുള്ളതാണ് മാസ്ക് മാൻഡേറ്റെന്നും മാസ്ക് ധരിക്കുന്നത് കോവിഡ് പകരുന്നത് തടയുകയോ കുറയ്ക്കുകയോ ചെയ്യുമെന്ന് ളിയിക്കപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നിലവിൽ കനേഡിയൻ എയർപോർട്ടുകളിലും ഫ്ലൈറ്റിലും യാത്രക്കാർ മാസ്കോ മുഖാവരണമോ ധരിക്കേണ്ടതാണ്.