ഒന്റാരിയോയോയിൽ വീട് വാങ്ങൽ പ്രക്രിയ കൂടുതൽ സുതാര്യമാക്കാനൊരുങ്ങി ഗവൺമെൻറ് 

By: 600007 On: Apr 19, 2022, 8:36 PM

ഒന്റാരിയോയോയിൽ വീട് വിൽക്കുന്നവർക്ക് തങ്ങളുടെ ബിഡ്ഡുകൾ വാങ്ങുന്നവരുമായി പങ്കിടാനും ലഭിച്ചിട്ടുള്ള ഓഫറുകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്താനും ഉൾപ്പെടെ പുതിയ റിയൽ എസ്റ്റേറ്റ് നിയന്ത്രണങ്ങൾ അവതരിപ്പിക്കാനൊരുങ്ങി ഒന്റാരിയോ ഗവൺമെന്റ്

നിലവിലത്തെ രീതിയിൽ വീട് വാങ്ങുവാൻ ചെല്ലുന്നവർ മറ്റുള്ളവർ എത്ര വിലയാണ് ഓഫർ ചെയ്തിരിക്കുന്നത് എന്നതറിയാതെ അന്ധമായി ബിഡ് ചെയ്യുക എന്നതാണ്. അതോടൊപ്പം തന്നെ പുതിയ നിയന്ത്രണം വിൽപ്പനക്കാർക്ക് "ഒരു ഓപ്പൺ ഓഫർ പ്രക്രിയ തിരഞ്ഞെടുക്കാനുള്ള" ഓപ്ഷനും ലഭ്യമാക്കുമെന്ന്  കൺസ്യൂമർ അഫയേർസ് മിനിസ്റ്റർ റോസ് റൊമാനോ മാധ്യമങ്ങളോട് പറഞ്ഞു.
 
പുതിയ നിയന്ത്രണങ്ങൾ പ്രകാരം കീഴിൽ എന്തൊക്കെയാണ് വിൽപ്പനക്കാർക്ക് വെളിപ്പെടുത്താൻ അനുവദിക്കുകയെന്നോ അല്ലെങ്കിൽ പ്രക്രിയയിൽ പങ്കെടുക്കാൻ എത്രപേരെ തിരഞ്ഞെടുക്കുമെന്നോ എന്നുള്ള കാര്യങ്ങളിൽ ഇതുവരെ വ്യക്തമായിട്ടില്ല. 2023 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ട്രസ്റ്റ് ഇൻ റിയൽ എസ്റ്റേറ്റ് സർവീസസ് ആക്ടിലെ (TRESA) നിയന്ത്രണ മാറ്റത്തിന്റെ ഭാഗമാണ് പുതിയ മാറ്റങ്ങൾ വരിക.
 

റിയൽ എസ്റ്റേറ്റ് ഏജന്റുമാർക്കുള്ള പുതിയ കോഡ് ഓഫ് എത്തിക്സ് , ലളിതമായ സ്റ്റാൻഡേർഡ് ഫോമുകൾ, വിൽപ്പനക്കാർക്കും ബ്രോക്കർമാർക്കും വേണ്ടി നിയമങ്ങൾ നടപ്പിലാക്കുന്ന റെഗുലേറ്ററി ബോഡിയായ റിയൽ എസ്റ്റേറ്റ് കൗൺസിൽ ഓഫ് ഒന്റാരിയോയ്ക്ക് (RECO) കൂടുതൽ അധികാരങ്ങൾ നൽകുന്നതും പുതിയ മാറ്റങ്ങളിൽ ഉൾപ്പെടുന്നു.

2022-ന്റെ നാലാം പാദത്തോടെ ജി.ടി.എയിൽ  വീടുകളുടെ വില ഏകദേശം 15 ശതമാനം ഉയരുമെന്ന് റിയൽ എസ്റ്റേറ്റ് ബ്രോക്കറേജായ Royal LePage റിപ്പോർട്ട് ചെയ്തിരുന്നു. കാനഡയിലെ ഒരു വീടിന്റെ ശരാശരി വില വർഷം കഴിഞ്ഞ വർഷത്തേക്കാൾ 25.1 ശതമാനം ഉയർന്ന് ഏകദേശം 856,900 ഡോളറിലെത്തിയതായും .  ജി.ടി.എയിൽ വീടിന്റെ ശരാശരി വില 2022 അവസാനത്തോടെ 1.3 മില്യൺ ഡോളർ വരെയെത്തുമെന്ന്  Royal LePage തങ്ങളുടെ സർവേയിൽ പറയുന്നു