പ്രേക്ഷകർ കാത്തിരുന്ന മമ്മൂട്ടി ചിത്രം 'CBI 5 ദി ബ്രെയിൻ' മെയ് ഒന്നിന് തീയറ്റർ റിലീസ് ചെയ്യും. മലയാളത്തിലെ തന്നെ എക്കാലത്തേയും മികച്ച കുറ്റാന്വേഷണ സിനിമയായ CBI ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗമാണ് 'CBI 5 ദി ബ്രെയിൻ'. മമ്മൂട്ടിയോടൊപ്പം മുകേഷും ജഗതിയും ഇത്തവണയും ഒരുമിക്കുന്നു. എസ് എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു ആണ് സേതുരാമയ്യരെ വെള്ളിത്തിരയിൽ എത്തിക്കുന്നത്. രഞ്ജി പണിക്കർ, സൗബിൻ ഷാഹിർ, അനൂപ് മേനോൻ, ദിലീഷ് പോത്തൻ, രമേശ് പിഷാരടി, സായ് കുമാർ, ഇടവേള ബാബു, ആശാ ശരത്, സ്വാസിക, കനിഹ, സുദേവ് നായർ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.